Latest NewsNewsIndia

വനിതാ സംഘങ്ങൾ നിർമ്മിക്കുന്ന നാപ്കിനുകൾക്കു നികുതി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയുടെ ഭാര്യയും ആവശ്യപെടുന്നു

മുംബൈ: ചരക്കുസേവന നികുതി (ജിഎസ്ടി) യിൽനിന്ന് വനിതാ സംഘങ്ങൾ നിർമിക്കുന്ന സാനിറ്ററി നാപ്കിനുകൾ ഒഴിവാക്കണമെന്ന ആവശ്യത്തിനു പിന്തുണയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃതയും. അവരുടെ സാമ്പത്തിക സ്വാശ്രയത്വം ലക്ഷ്യമിട്ടാണ് വനിതാ കൂട്ടായ്മകൾ നാപ്കിൻ നിർമാണം നടത്തുന്നത്.

കൂടാതെ ഇവ ബ്രാൻഡഡ് ഉൽപന്നങ്ങളല്ലാത്തതിനാൽ നികുതി രഹിതമാക്കണമെന്നുമാണ് ആക്സിസ് ബാങ്ക് ഡപ്യൂട്ടി വൈസ് പ്രസിഡന്റ് കൂടിയായ അമൃത ആവശ്യപ്പെടുന്നത്. എൻസിപി വനിതാവിഭാഗം ജിഎസ്ടിയിൽ നാപ്കിനുകൾക്കു 12% നികുതി ചുമത്തിയതിനെതിരെ ഒപ്പുശേഖരണം ആരംഭിച്ചതിനു പിന്നാലെയാണു പ്രതികരണം.

നാപ്കിനുകൾ നികുതിരഹിതമാക്കണമെന്ന് അമൃത അഭിപ്രായപ്പെട്ടത് അമിതാഭ് ബച്ചനൊപ്പമുള്ള ‘ഫിർ സെ’ എന്ന തന്റെ പുതിയ സംഗീത ആൽബം പുറത്തിറക്കുന്ന ചടങ്ങിലാണ്. കർഷക സഹായനിധിയിലേക്കു ആൽബം വരുമാനത്തിന്റെ പകുതി നൽകുമെന്നും അറിയിച്ചു. മികച്ച ശാസ്ത്രീയ സംഗീതജ്ഞയായ അവർ ഒട്ടേറെ സിനിമകളിൽ പാടിയിട്ടുണ്ട്. സാമൂഹിക സേവന രംഗത്തും സജീവം. രണ്ടു പിന്നാക്ക ഗ്രാമങ്ങൾ ദത്തെടുത്ത് അവിടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കി വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button