CinemaLatest NewsBollywoodKollywood

വ്യാജ ബോക്സ് ഓഫീസ് കണക്കുകളുടെ പേരില്‍ നിര്‍മാതാവിനെതിരെ ആരോപണവുമായി സംവിധായകന്‍ രാജമൗലി രംഗത്ത്

ഇന്ത്യന്‍ സിനിമയില്‍ വിസ്മയമായി മാറിയ ബാഹുബലിയുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ സിനിമാ ലോകത്തെ വലിയ ചര്‍ച്ച. എന്നാല്‍ ബോക്സ് ഓഫീസ് കണക്കുകള്‍ പെരുപ്പിച്ചു കാട്ടി വിജയം ആഘോഷിച്ചതിന്റെ പേരില്‍ നിര്‍മ്മാതാവിനെതിരെ ആരോപണവുമായി സംവിധായകന്‍ രാജമൗലി രംഗത്ത്. ബാഹുബലിക്ക് മുന്‍പ് താന്‍ സംവിധാനം ചെയ്ത മഗധീരയെന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ വിജയം പെരുപ്പിച്ചു കാണിച്ചതില്‍ തനിക്ക് കടുത്ത നീരസമുണ്ടായിരുന്നു എന്നായിരുന്നു രാജമൗലിയുടെ തുറന്നുപറച്ചില്‍. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാജമൗലി മനസ്സ് തുറന്നത്.

രാം ചരണ്‍ നായകനായ മഗധീരയുടെ വിജയത്തില്‍ സംവിധായകന്‍ എന്ന നിലയില്‍ എനിക്ക് അര്‍ഹമായ ബഹുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍, ചിത്രത്തിന്റെ നിര്‍മാതാവ് അല്ലു അരവിന്ദുമായുള്ള പ്രശ്നത്തിന് കാരണം അതല്ലായിരുന്നു. ബോക്സ് ഓഫീസിലെ കള്ളക്കണക്കുകളില്‍ തനിക്ക് താല്‍പര്യമില്ലെന്ന് ചിത്രം തുടങ്ങുമ്പോള്‍ തന്നെ അദ്ദേഹത്തിനോട് താന്‍ പറഞ്ഞിരുന്നുവെന്നും തുടര്‍ന്ന് ഇതു സംബന്ധിച്ച്‌ ഒരു ധാരണയിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍, സിനിമ പുറത്തിറങ്ങിയപ്പോള്‍ അല്ലു അരവിന്ദ് വാക്ക് തെറ്റിച്ചു. ചിത്രത്തിന്റെ ബോക്സ് ഓഫീസ് കണക്കുകള്‍ പെരുപ്പിച്ച്‌ കാണിച്ചു. കാലാവധി കഴിഞ്ഞിട്ടും പല തിയേറ്ററുകളിലും മഗധീര നിര്‍ബന്ധിച്ച്‌ പ്രദര്‍ശിപ്പിച്ചു.

ആ സിനിമ വിജയമായിരുന്നു. എന്നാല്‍ അതിന് കള്ളക്കണക്കുകള്‍ കാണിച്ച്‌ പെരുപ്പിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. 20 ശതമാനം കണക്കുകളും കള്ളമായിരുന്നു. അല്ലു അരവിന്ദിന്റെ ഈ പവര്‍ത്തിയോട് തനിക്ക് യോജിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് ചിത്രത്തിന്റെ നൂറാം ദിനാ ഘോഷച്ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്നും രാജമൗലി വെളിപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button