Latest NewsInternational

ഇന്ത്യന്‍ വംശജനായ സ്വവര്‍ഗാനുരാഗി അയര്‍ലന്‍ഡ് പ്രധാനമന്ത്രിയാകും

ഡബ്‌ളില്‍: ഇന്ത്യന്‍ വംശജന്‍ ലിയോ വരാഡ്കര്‍ അയര്‍ലന്‍ഡ് പ്രധാനമന്ത്രിയാകും. സ്വവര്‍ഗാനുരാഗിയാണ് ലിയോ വരാഡ്കര്‍. അയര്‍ലന്‍ഡിലെ ഭരണകക്ഷിയായ ഫൈന്‍ ഗെയ്‌ലിന്റെ നേതാവായി ഇയാളെ തെരഞ്ഞെടുത്തു. വെറും 38 വയസ് മാത്രം പ്രായമുള്ള വ്യക്തിയാണ്.

വരാഡ്കറിന്റെ പിതാവ് അശോക് വരാഡ്കര്‍ മുംബൈ സ്വദേശിയും അമ്മ മറിയം ഐറിഷുകാരിയുമാണ്. പ്രധാനമന്ത്രിയായിരുന്ന എന്‍ഡ കെന്നി രാജിവെച്ച സാഹചര്യത്തിലാ് വരാഡ്കര്‍ തെരഞ്ഞെടുക്കപ്പെട്ടത്. 60 ശതമാനം വോട്ട് നേടി വിജയിക്കുകയായിരുന്നു. ഒരു ഡോക്ടര്‍ കൂടിയാണ് വരാഡ്കര്‍.

തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 2015ലാണ് വരാഡ്കര്‍ സ്വവര്‍ഗാനുരാഗിയാണെന്ന് സ്വയം പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button