CricketLatest NewsNewsSports

ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ന് തീപാറും പോരാട്ടം. ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും

ഇംഗ്ലണ്ട്: ചാമ്പ്യൻസ് ട്രോഫിയിൽ നിലവിലെ ചാംപ്യൻമാരായ ഇന്ത്യ ഇന്ന് പാകിസ്ഥാനോട് ഏറ്റുമുട്ടും. അന്താരാഷ്ട്ര ചാംപ്യൻഷിപ്പുകളിൽ പാകിസ്ഥാനുമേൽ ആധിപത്യം ഉറപ്പിക്കാനുളള അവസരം കൂടിയാണ് ഇന്ത്യക്ക് ഇന്നത്തെ മത്സരം. കഴിഞ്ഞ വർഷം മാർച്ചിലാണ് ഇരുവരും അവസാനമായി ഏറ്റുമുട്ടിയത്.

അതെസമയം ചാംപ്യൻസ് ട്രോഫി മത്സരങ്ങളിൽ ശക്തമായ ഫോമാണ് പാകിസ്ഥാൻ ഇതുവരെ കാഴ്ചവെച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇന്ന് ശക്തമായ മത്സരം പ്രതീക്ഷിക്കാം. പരീശീലന മത്സരങ്ങൾ രണ്ടും വിജയിച്ച ഇന്ത്യയുടെ ബാറ്റിങ്ങും ബൌളിംഗും ഒരുപോലെ ശക്തമാണ്.

ക്യാപ്റ്റൻ വിരാട് കോഹ്ലിയും, മഹേന്ദ്രസിംഗ് ധോണിയും, യുവരാജ് സിംഗും, ശിഖാർ ധവാനും അടങ്ങുന്ന ഇന്ത്യൻ ബാറ്റിംഗ് നിരയും, പാകിസ്ഥാൻ പേസ് ബൌളർമാരായ മുഹമ്മദ് അമീറും, ജുനൈദ് ഖാനും തമ്മിൽ ഏറ്റുമുട്ടുമ്പോൾ മത്സരം തീപാറും എന്നുറപ്പ്. ഇന്ത്യൻ സമയം വൈകിട്ട് 3 മണിക്ക് ഇംഗ്ലണ്ടിലെ എഡ്ബാസ്റ്റൺ സ്റ്റേഡിയത്തിലാണ് മത്സരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button