KeralaLatest NewsNews

ദളിതരുടെ ഉന്നമനത്തിനും പാർട്ടിയോട് അടുക്കുന്നതിനും വേണ്ടി സി.കെ ജാനുവിന് പദവി നൽകിയേക്കും

കൊച്ചി:  സി കെ ജാനുവിന് ഉന്നത പദവി നല്‍കുമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. ദളിത് ആദിവാസി മേഖലയുമായി ബന്ധപ്പെട്ട പദവി ആകും ലഭിക്കുക. ഇന്നലെ കൊച്ചിയില്‍ ജാനുവുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ കൂടികാഴ്ച നടത്തിയിരുന്നു. അതേസമയം കേരളത്തില്‍ ന്യൂനപക്ഷങ്ങളെ ഒഴിവാക്കി തെരഞ്ഞെടുപ്പ് വിജയം നേടാന്‍ കഴിയില്ലെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കി.

ക്രിസ്ത്യന്‍,മുസ്ലിം,ദളിത് വിഭാഗങ്ങളുടെ പിന്തുണ ഉണ്ടെങ്കിലേ ബിജെപിക്ക് കേരളത്തിൽ സ്ഥാനം ലഭിക്കുവെന്ന് അദ്ദേഹം പറഞ്ഞു. കര്‍മ്മ പദ്ധതി തയ്യാറാക്കി പ്രവര്‍ത്തനം വ്യാപിപ്പിച്ചാലേ ഈ വിഭാഗക്കാര്‍ പാര്‍ട്ടിയോട് സഹകരിക്കുവെന്നും ബിജെപി ഭാരവാഹി യോഗത്തില്‍ അമിത് ഷാ വ്യക്തമാക്കി.

യോഗത്തില്‍ സംസ്ഥാന ഭാരവാഹികളുടെ പ്രവര്‍ത്തന വിലയിരുത്തലുകളും നടന്നിരുന്നു. ഇതിനു പിന്നാലെ സംഘപരിവാര്‍ നേതാക്കളുമായി അമിത് ഷാ കൂടികാഴ്ച്ച നടത്തുമെന്ന് വാര്‍ത്തയുണ്ട്. ഈ കൂട്ടിക്കാഴ്ചയില്‍ തെരഞ്ഞെടുപ്പിന് മുന്‍പായി നടത്തുന്ന മൂന്നോരുക്കങ്ങള്‍ ചര്‍ച്ചയാകുമെന്നും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments


Back to top button