Latest NewsInternational

ഭീകരാക്രമണം: വാന്‍ ഇടിച്ചുകയറ്റി കൊല

ലണ്ടന്‍: ലണ്ടന്‍ ബ്രിഡ്ജിന് സമീപമുള്ള മാര്‍ക്കറ്റില്‍ ഭീകരാക്രമണം. ജനത്തിരക്കേറിയ സ്ഥലത്താണ് ആക്രമണം ഉണ്ടായത്. കാല്‍നടയാത്രക്കാര്‍ക്ക് ഇടയിലേക്ക് വാന്‍ ഇടിച്ച് കയറ്റുകയായിരുന്നു.

ആക്രമണത്തിനിടെ വെടിവെപ്പും നടന്നു. ഭയന്നുവിറച്ച ജനങ്ങള്‍ പലയിടങ്ങളിലേക്കും ഓടി. ആക്രമണത്തില്‍ രണ്ട് പേര്‍ മരണപ്പെട്ടതായാണ് വിവരം. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് ലണ്ടന്‍ ബ്രിഡ്ജ് പൂര്‍ണമായി അടച്ചു.

അക്രമ സാധ്യത കണക്കിലെടുത്ത് പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്തിരിക്കുകയാണ്. പുലര്‍ച്ചെയാണ് ആക്രമണം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button