KeralaNattuvarthaLatest NewsNews

തോടിന് സുരക്ഷാ ഭിത്തിയില്ല; വാഹന യാത്രികർ ഭീതിയിൽ

കെ. കെ മഞ്ചേരി

ചെമ്മലശ്ശേരി : തോടിന്റെ സുരക്ഷാ ഭിത്തി തകർന്നത് വാഹന യാത്രികരിൽ ഭീതിയുയർത്തുന്നു. പുലാമന്തോൾ -കൊളത്തൂർ റോഡിൽ ചെമ്മലശ്ശേരി ജുമാമസ്ജിദിന് സമീപമുള്ള വയലിന് അരികിലൂടെയൊഴുകുന്ന തോടിന്റെ സുരക്ഷാ ഭിത്തിയാണ് തകർന്നിട്ടുള്ളത്. ഒരുവർഷം മുൻപ് വാഹനമിടിച്ചു തകർന്ന ഭിത്തി പുനർ നിർമാണം നടത്താത്തതുകാരണം ഈ വഴിയെത്തുന്ന വാഹനങ്ങൾ അപകട ഭീതിയിലാണ്.

വർഷങ്ങൾക്ക് മുൻപ് റബറൈസ്ഡ് ചെയ്ത ഈ റോഡിൽ ആവശ്യത്തിനു മുന്നറിയിപ്പ് ബോർഡുകളില്ലാത്തതും കൊളത്തൂർ ഭാഗത്ത് നിന്നും ചെറിയ ഇറക്കവും വളവും തിരിഞ്ഞെത്തുന്ന വാഹനങ്ങൾക്ക് ഈ തോടും പരിസരവും എന്നും അപകട ഭീഷണിയുയർത്താറുണ്ട്. സ്ഥല പരിചയമില്ലാത്ത ഡ്രൈവർമാർ ഓടിക്കുന്ന വാഹനങ്ങൾ പലപ്പോഴും ഇവിടെ തോടിലേക്ക് മറിയാതെ അപകടങ്ങളിൽ നിന്നും രക്ഷപെടുന്നത് തലനാരിഴക്കാണ്.

shortlink

Related Articles

Post Your Comments


Back to top button