ErnakulamLatest NewsKeralaNattuvarthaNews

റോഡുകളുടെ ശോച്യാവസ്ഥ: എഐ ക്യാമറയ്ക്ക്​ നിരീക്ഷിക്കാനാകുമോയെന്ന് ഹൈക്കോടതി

കൊച്ചി: റോഡുകളുടെ അവസ്ഥ എഐ ക്യാമറയുടെ സഹായത്തോടെ നിരീക്ഷിക്കാനാകുമോയെന്ന് ഹൈക്കോടതി. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന്​ ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് എഐ ക്യാമറ റോഡുകളുടെ നിരീക്ഷണത്തിന്​ ഉതകുമോയെന്ന് കോടതി ആരാഞ്ഞത്.

എന്നാൽ, എല്ലായിടത്തും എഐ ക്യാമറ സ്ഥാപിച്ചിട്ടില്ലെന്നും സ്ഥാപിച്ച സ്ഥലങ്ങളിൽ റോഡിന്റെ സ്ഥിതി നിരീക്ഷിക്കാനാകുമോ എന്നത്​ പരിശോധിക്കാമെന്നും പൊതുമരാമത്ത് അഭിഭാഷകൻ അറിയിച്ചു. റോഡുകളുടെ ശോച്യാവസ്ഥ യഥാസമയം അറിയാത്തതാണ് പ്രശ്നപരിഹാരം വൈകാൻ കാരണമെന്ന്​ കോടതി വിലയിരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button