Latest NewsKeralaNews

നാപ്കിൻ നിർമ്മാണ പദ്ധതിയിൽ നിന്ന് കുടുംബശ്രീ പുറത്ത്: നിർമ്മാണം സ്വകാര്യ ഏജൻസിക്ക് നൽകി

 

തൃ​ശൂ​ര്‍: കു​ടും​ബ​ശ്രീ​യി​ലെ വ​നി​ത​ക​ളു​ടെ പുരോഗതിക്കായി ലക്ഷ്യ വെച്ച് ആവിഷ്കരിച്ച നാപ്കിൻ നിർമ്മാണ പദ്ധതിയി നിന്ന് കുടുംബശ്രീ പുറത്ത്. നിർമ്മാണം കൊച്ചിയിലെ ഒരു സ്വകാര്യ ഏജൻസിക്ക് നൽകിയിരിക്കുകയാണ്.കുടുംബശ്രീക്ക് ഇതിന്റെ പാക്കിങ് മാത്രമാണ് നൽകിയിരിക്കുന്നത്.  കു​ടും​ബ​ശ്രീ​യു​ടെ സൂ​ക്ഷ്മ സം​രം​ഭ യൂനി​റ്റു​ക​ള്‍ വ​ഴി കേ​ര​ള മെ​ഡി​ക്ക​ല്‍ സ​ര്‍​വി​സ​സ്​​ കോ​ര്‍​പ​റേ​ഷ​ന് സാ​നി​റ്റ​റി നാ​പ്കി​ന്‍ ന​ല്‍​കു​ന്ന പ​ദ്ധ​തിയിലാണ് വൻ ക്രമക്കേട് നടന്നിരിക്കുന്നത്.

നാ​പ്കി​ന്‍ നി​ര്‍​മി​ച്ചു ന​ല്‍​കാ​ന്‍ ക​രാ​ര്‍ ല​ഭി​ച്ച​ത് കേ​ര​ള​ത്തി​ല്‍ കു​ടും​ബ​ശ്രീ​യു​ടെ ഒൻപ​ത്​ യൂ​നി​റ്റു​ക​ള്‍​ക്കാ​ണ്. എന്നാൽ കു​ടും​ബ​ശ്രീ​യി​ല്‍ സൂ​ക്ഷ്​​മ സം​രം​ഭ​ങ്ങ​ളു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ചി​ലരുടെ പ്രത്യേക താല്പര്യപ്രകാരം ഇത് കൊച്ചിയിലെ ഒരു സ്വകാര്യ ഏജൻസിക്കു നൽകുകയായിരുന്നു. ഇതോടെ കുടുംബശ്രീക്ക് ഈ പദ്ധതിയിൽ നിന്ന് ഒരു ലാഭവും ലഭിക്കില്ലെന്ന് ഉറപ്പായി. കൊച്ചിയിൽ നിന്ന് ലഭിക്കുന്ന നാപ്കിൻ ഒന്നിന് 2.20 രൂപയാണ്.

ഇത് പാക്ക് ചെയ്തു വിൽക്കേണ്ടത് 2.50 രൂപക്കും. ഇതിൽ നിന്ന് ലാഭം വെറും 30പൈസ മാത്രം. ഇതിൽനിന്നാണ് പാക്കിങ്ങിനു ആവശ്യമായ സാധനങ്ങൾ കണ്ടത്തേണ്ടത്.ച​ര​ക്കു കൂ​ലി​യും ഇ​തി​ല്‍​നി​ന്ന്​ ക​ണ്ടെ​ത്ത​ണം. നി​ശ്ചി​ത സ​മ​യ​ത്ത് സ്വ​കാ​ര്യ ഏ​ജ​ന്‍​സി നാ​പ്കി​ന്‍ എ​ത്തി​ച്ചി​ല്ലെ​ങ്കി​ല്‍ അ​തും യൂ​നി​റ്റു​ക​ളു​ടെ ത​ല​യി​ലാ​വും. ചുരുക്കത്തിൽ കുടുംബശ്രീക്ക് ലഭിക്കേണ്ട ഒരു പദ്ധതിയാണ് ഇപ്പോൾ അട്ടിമറിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button