Latest NewsNewsInternational

ലണ്ടന്‍ ഭീകരാക്രമണം: പന്ത്രണ്ടുപേരെ അറസ്റ്റ് ചെയ്തു

ലണ്ടന്‍: കഴിഞ്ഞ ദിവസം ലണ്ടനിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 12 പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. ലണ്ടൻ ബ്രിഡ്‌ജിലും ബോറോ മാർക്കറ്റിലുമാണ് ആക്രമണങ്ങൾ നടന്നത്. ഇരട്ട ഭീകരാക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെടുകയും 48 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. മെട്രോപൊളിറ്റൺ പോലീസ് സർവീസാണ് ഇക്കാര്യം അറിയിച്ചത്. പൊതുതിര‌ഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ബ്രിട്ടനിൽ സ്ഫോടനങ്ങൾ നടന്നത്.

മാഞ്ചസ്‌റ്ററിൽ പോപ്പ് ഗായിക അരിയാന ഗ്രാൻഡെയുടെ സംഗീത നിശയ്‌ക്കിടെ ഉണ്ടായ ചാവേർ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയുണ്ടായ സംഭവം ബ്രിട്ടനെ ഞെട്ടിച്ചിരുന്നു. ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവക്കായി തിരച്ചിൽ ആരംഭിച്ചതായും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button