Latest NewsNewsInternational

അമേരിക്കയില്‍ വെടിവെപ്പ് : 6 മരണം

ഒര്‍ലാന്‍ഡോ• ഫ്ലോറിഡയിലെ ഒരു വ്യവസായിക എസ്റ്റേറ്റില്‍ ആയുധധാരിയായ മുന്‍ ജീവനക്കാരന്‍ നടത്തിയ വെടിവെപ്പില്‍ അഞ്ചുപേര്‍ മരിച്ചു. പിന്നീട് അക്രമിയും സ്വയം വെടിവെച്ച് മരിച്ചു.

45 കാരനായ ജീവനക്കാരനാണ് ആക്രമണം നടത്തിയത്. വെടിവെപ്പില്‍ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിക്കേറ്റ മറ്റൊരാള്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

പ്രാദേശിക സമയം രാവിലെ 8 മണിയോടെയാണ് ഒര്‍ലാന്‍ഡോയിലെ ഒരു വലിയ വ്യവസായിക എസ്റ്റേറ്റിലെ ഫിയാമ്മ എന്ന കമ്പനിയില്‍ വെടിവെപ്പുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button