Latest NewsInternational

നോത്രദാം കത്തീഡ്രലിനു സമീപം പൊലീസിന് നേരെ അക്രമിയുടെ ആക്രമണം

പാരിസ് : പാരിസിലെ പ്രസിദ്ധമായ നോത്രദാം കത്തീഡ്രലിനു സമീപം പൊലീസിന് നേരെ അക്രമിയുടെ ചുറ്റിക ആക്രമണം. തുടര്‍ന്ന് പോലീസ് നടത്തിയ വെടിവെപ്പില്‍ ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വളരെയേറെ വിനോദസഞ്ചാരികള്‍ എത്തിച്ചേരുന്ന ടൂറിസ്റ്റ് കേന്ദ്രംകൂടിയാണ് നോത്രദാം കത്തീഡ്രല്‍. പള്ളിയിലുണ്ടായിരുന്നവര്‍ ഉള്ളില്‍ അകപ്പെട്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്തുനിന്ന് ജനങ്ങളോട് മാറിനില്‍ക്കാല്‍ പോലീസ് ആവശ്യപ്പെട്ടു. പള്ളിയിലേയ്‌ക്കോ പുറത്തേയ്‌ക്കോ ആളുകളെ പ്രവേശിപ്പിക്കുന്നില്ല.
മൂന്നു പോലീസുകാര്‍ അടങ്ങുന്ന പട്രോള്‍ സംഘത്തിനു നേരെയാണ് ചുറ്റിക ഉപയോഗിച്ച് ഇയാള്‍ ആക്രമണം നടത്തിയത്. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല.
പ്രദേശത്തുനിന്ന് നിരവധി വെടിയൊച്ചകള്‍ കേട്ടതായി സ്ഥലത്തുണ്ടായിരുന്ന ചിലര്‍ ട്വീറ്റ് ചെയ്തു. അതേസമയം എല്ലാവരും സുരക്ഷിതരാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button