CinemaMollywoodMovie SongsEntertainment

‘ആമിയില്‍ നിന്ന് ആമിയിലേക്ക്’

ചുരുങ്ങിയ കാലയളവ്‌ കൊണ്ട് തന്നെ പ്രേക്ഷക മനംകവര്‍ന്ന നടിയാണ് മഞ്ജു വാര്യര്‍. ഒട്ടേറെ അവിസ്മരണീയ കഥാപാത്രങ്ങളാണ് മഞ്ജു വാര്യര്‍ നമുക്ക് സമ്മാനിച്ചത്. മഞ്ജു വാര്യരുടെ കരിയറിലെ ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു സമ്മര്‍ ഇന്‍ ബത്ലേഹമിലെ അഭിരാമി. ‘ആമി’ എന്ന് വിളിപ്പേരുള്ള തന്‍റെടി കഥാപാത്രത്തെ മഞ്ജു വെള്ളിത്തിരയില്‍ അനായാസേന അഭിനയിച്ചു ഫലിപ്പിച്ചു.

‘സമ്മര്‍ ഇന്‍ ബത്ലേഹം’ എന്ന ചിത്രത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മഞ്ജു വാര്യരുടെ മിന്നല്‍ പ്രകടനമാണ് മനസ്സില്‍ തെളിയുക. സിബി മലയില്‍ -രഞ്ജിത്ത് ടീമിന്‍റെ ‘സമ്മര്‍ ഇന്‍ ബത്ലേഹം’ നായികാ പ്രാധാന്യമുള്ള സിനിമയായിരുന്നു. ചിത്രത്തിലെ മഞ്ജുവിന്‍റെ വായാടി കഥാപാത്രമാണ് ഏറെ കയ്യടി നേടിയത്.

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ കൂടി മഞ്ജു വാര്യര്‍ ആമിയായി എത്തുകയാണ്. മാധവിക്കുട്ടിയുടെ ജിവിത കഥ പങ്കുവെയ്ക്കുന്ന ചിത്രത്തിലാണ് താരം ആമിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ആദ്യ ഘട്ട ചിത്രീകരണം മാധവിക്കുട്ടിയുടെ ജന്മസ്ഥലമായ ഗുരുവായൂര്‍ പുന്നയൂര്‍ക്കുളത്ത് പൂര്‍ത്തിയായി. ‘സമ്മര്‍ ഇന്‍ ബത്ലേഹം’ പോലെയുള്ള വിനോദ സിനിമയിലെ ആമി എന്ന കഥാപാത്രത്തെ പോലും ആഴത്തില്‍ ഉള്‍ക്കൊണ്ടു അഭിനയം ആസാധ്യമാക്കിയ മഞ്ജു വാര്യര്‍ വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ആമിയിലെത്തുമ്പോള്‍ ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ക്യാമറയ്ക്ക് മുന്നില്‍ തയ്യാറെടുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button