Latest NewsIndia

കര്‍ഷക സമരത്തിനുനേരെ വെടിവയ്പ്പ്: കര്‍ഷകര്‍ കൊല്ലപ്പെട്ടു

ഇന്‍ഡോര്‍: ദിവസങ്ങളായി കര്‍ഷകര്‍ നടത്തിവന്നിരുന്ന സമരത്തിനുനേരെ പോലീസിന്റെ വെടിവയ്പ്പ്. മധ്യപ്രദേശില്‍ മന്‍ദസൂരിലാണ് പ്രതിഷേധം നടന്നിരുന്നത്. വെടിവയ്പ്പില്‍ രണ്ട് കര്‍ഷകര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്‍ഡോര്‍, ഉജ്ജയിന്‍, ദേവാസ് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് റദ്ദാക്കി. കഴിഞ്ഞ നാലു ദിവസമായി മധ്യപ്രദേശിലെ കര്‍ഷകര്‍ വലിയ പ്രക്ഷോഭത്തിലാണ്. ഉള്ളി, പരിപ്പ് ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കണം, കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണം തുടങ്ങിയവയാണ് കര്‍ഷകരുടെ ആവശ്യങ്ങള്‍.

മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. കര്‍ഷകര്‍ കല്ലെറിയുകയും വാഹനങ്ങള്‍ക്ക് തീ ഇടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button