CinemaLatest NewsMovie SongsBollywoodEntertainment

ഹൈക്കോടതി ജഡ്ജിയ്ക്ക് ബോളിവുഡ് താരത്തിന്‍റെ പരിഹാസം

മയിലുകളുടെ ഇണ ചേരലിനെക്കുറിച്ച് പറഞ്ഞ രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയെ പരിഹസിച്ച് ബോളിവുഡ് താരം ട്വിങ്കിള്‍ ഖന്ന.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ട്വിങ്കിലിന്റെ പരിഹാസം. ജീവിതകാലം മുഴുവന്‍ ബ്രഹ്മചാരിയായി കഴിയുന്നതിനാലാണ് മയിലിനെ ദേശീയ പക്ഷിയായി പ്രഖ്യാപിച്ചതെന്നും മയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറില്ലെന്നുമുള്ള ജഡ്ജിയുടെ നിരീക്ഷണം വിവാദമായിരുന്നു. ഇതിനെതിരെയാണ് ട്വിങ്കിളിന്‍റെ വിമര്‍ശനം.

രണ്ടു മയിലുകളുടെ രാത്രി സംഭാഷണമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് മനോഹരമായ പീലികള്‍ക്ക് പകരം ചെതുമ്പലുകളാണെന്ന് ആണ്‍ മയില്‍ പറയുമ്പോള്‍ രാത്രി നിങ്ങള്‍ പൊഴിച്ച മുതലക്കണ്ണീറിന്റെ ഫലമാണെന്ന് പെണ് മയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button