Latest NewsIndiaNews

മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീകൾക്ക് വിവാഹശേഷം സർക്കാർ ജോലികളിൽ സംവരണം ലഭിക്കില്ലെന്ന് രാജസ്ഥാൻ ഹൈക്കോടതി

ജയ്പൂർ: സർക്കാർ ജോലികളിലെ സംവരണം സംബന്ധിച്ച് സുപ്രധാന വിധിയുമായി രാജസ്ഥാൻ ഹൈക്കോടതി. മറ്റൊരു സംസ്ഥാനത്ത് ജനിച്ച് വളർന്ന് ശേഷം രാജസ്ഥാനിലേക്ക് വിവാഹം കഴിച്ചെത്തുന്ന സ്ത്രീകൾക്ക് സർക്കാർ ജോലികളിൽ സംവരണം നൽകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിവാഹശേഷം മറ്റൊരു സംസ്ഥാനത്തുനിന്നും വരുന്ന സ്ത്രീകൾക്ക് എസ്‌സി, എസ്ടി, ഒബിസി എന്നിവയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സർക്കാർ ജോലികളിൽ സംവരണം നൽകാനാകില്ലെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്.

Also Read:വിദേശത്ത് നിന്നും എത്തുന്നവരുടെ ക്വാറന്റെയ്ൻ ഒഴിവാക്കി: തീരുമാനം കോവിഡ് അവലോകന യോഗത്തിൽ

അതേസമയം, സംവരണ വിഭാഗത്തിൽപ്പെട്ടവരാണെങ്കിൽ മറ്റെല്ലാ സൗകര്യങ്ങളുടെയും ആനുകൂല്യം അവർക്ക് തുടർന്നും ലഭിക്കുമെന്ന് കോടതി വ്യക്തമാക്കി. ഹനുമാൻഗഢിലെ നോഹറിൽ താമസിക്കുന്ന സുനിതാ റാണി എന്ന യുവതിയുടെ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. പഞ്ചാബ് സ്വദേശിയായ സുനിത റാണി എസ്.സി വിഭാഗത്തിൽ പെട്ടയാളാണ്. രാജസ്ഥാനിൽ വെച്ചായിരുന്നു സുനിതയുടെ വിവാഹം നടന്നത്. വിവാഹത്തിന് ശേഷം ജോലി ആവശ്യത്തിനായി പട്ടികജാതി ജാതി സർട്ടിഫിക്കറ്റിനായി ഇവർ അപേക്ഷ സമർപ്പിച്ചെങ്കിലും ഇത് തള്ളുകയായിരുന്നു. രാജസ്ഥാൻ സ്വദേശിയല്ലെന്ന് പറഞ്ഞായിരുന്നു തഹസിൽദാർ അപേക്ഷ തള്ളിയത്. ഇത് ചോദ്യം ചെയ്ത യുവതി ഒടുവിൽ ഹർജിയുമായി കോടതിയിലെത്തുകയായിരുന്നു.

2018, 2020 വർഷങ്ങളിൽ സംസ്ഥാനത്ത് ഉണ്ടായ സമാന കേസുകൾ ചൂണ്ടിക്കാട്ടിയായിരുന്നു ജഡ്ജി ദിനേഷ് മേത്ത വിധി പ്രസ്താവിച്ചത്. വിവാഹം കഴിഞ്ഞാൽ രാജസ്ഥാനിൽ ജോലിയിൽ സംവരണത്തിന് അർഹതയില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഇത്തരം സ്ത്രീകൾക്ക് ജാതി സർട്ടിഫിക്കറ്റിന് അർഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ, ജോലിക്ക് പുറമെ, സംസ്ഥാന സർക്കാർ നടത്തുന്ന വിവിധ പദ്ധതികളും പരാതിക്കാരിക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button