Latest NewsIndia

പടക്ക ഫാക്ടറിയില്‍ സ്‌ഫോടനം: നിരവധിപേര്‍ മരിച്ചു

ബോപ്പാല്‍: മധ്യപ്രദേശില്‍ പടക്ക ഫാക്ടറിയില്‍ സ്‌ഫോടനം. 14പേര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. സ്‌ഫോടനത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

മധ്യപ്രദേശിലെ ബലാഗട്ട് ജില്ലയിലാണ് സംഭവം. ഫാക്ടറിയിലെ തൊഴിലാളികളുടെ അശ്രദ്ധമൂലമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനം നടന്ന സമയത്ത് നാല്‍പ്പതോളം തൊഴിലാളികള്‍ ഫാക്ടറിയിലുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

സ്ഫോടനം നടന്ന് പതിനഞ്ചു മിനിറ്റുകള്‍ക്ക് ശേഷമാണ് രക്ഷാസേന സംഭവ സ്ഥലത്ത് എത്തിയത്. അപ്പോഴേക്കും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ അവസ്ഥയിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button