CinemaMovie SongsEntertainment

സിനിമ ഇറങ്ങുന്നതിനു മുന്പേ ചരിത്രത്തില്‍ ഇടം പിടിക്കാന്‍ രണ്ടാമൂഴം

എം ടി വാസുദേവന്‍ നായരുടെ വിഖ്യാത നോവല്‍ രണ്ടാമൂഴം സിനിമയാകുന്നു. ഭീമന്റെ കാഴ്ചയിലൂടെ മഹാഭാരത കഥയെ പുനരാവിഷ്കാരിക്കുന്ന ഈ സൃഷ്ടി ഭാരതീയ സംസ്കാരത്തിന്‍റെ ആദ്യകാലത്തെ ആവിഷ്കരിക്കുകയാണ്‌. ആയിരം കോടി ബജറ്റില്‍ ഒരുങ്ങുന്ന മഹാഭാരതത്തിന്റെ സുപ്രധാന ലോക്കേഷനുകളും, ഷൂട്ടിംഗിനായി ഉപയോഗിച്ച വസ്തുക്കളും ഉള്‍പ്പെടുത്തി ഒരു സിനിമയുടെ സ്മാരകം പണിയുമെന്നു സംവിധായകന്‍ ശ്രീകുമാര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ചിത്രത്തിന്റെ പ്രധാനപ്പെട്ട രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്ന പ്രദേശങ്ങളടക്കം സിനിമയില്‍ ഉപയോഗിക്കുന്ന രഥങ്ങള്‍, കൊട്ടാരത്തിന്റെ ശേഷിപ്പുകള്‍, ആയുധങ്ങള്‍ തുടങ്ങിയവയെല്ലാം മഹാഭാരതത്തിന്റെ സ്മാരകമായി നിര്‍മ്മിക്കുന്ന പാര്‍ക്കില്‍ പ്രദര്‍ശിപ്പിക്കും.

ഇന്ത്യയിലെ മാത്രമല്ല ഏഷ്യയിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമാണിത്. ഇന്ത്യയുടെ അഭിമാനമായി മാറുന്ന ഈ ചിത്രത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുണ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button