Latest NewsNewsGulf

ഖത്തറിന് അനുകൂലമായി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇടുന്നവർ കുടുങ്ങും; മുന്നറിയിപ്പുമായി ഇന്ത്യൻ എംബസിയും

റിയാദ്:ഖത്തറിനെ അനുകൂലിച്ച് സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ നിരീക്ഷിക്കാന്‍  പ്രത്യേക സംഘം. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നെന്ന ആരോപണമുന്നയിച്ച് ഖത്തറിനെതിരെ ഉപരോധമേർപ്പെടുത്തിയ ഗൾഫ് രാജ്യങ്ങളാണ് നിലപാട് കടുപ്പിച്ചു വീണ്ടും രംഗത്തെത്തിയത്.

ഖത്തർ അനുകൂല പോസ്റ്റുകൾ ഇടുന്നവർക്കെതിരെ കടുത്ത നടപടി ഉണ്ടാവും. അഞ്ചു മുതൽ പതിനഞ്ചു വര്ഷം വരെ തടവും അഞ്ചുലക്ഷം ദിര്‍ഹം പിഴയും ഏർപ്പെടുത്താനാണ് തീരുമാനം.ഖത്തറിനെ അനുകൂലിച്ച് ഫേസ്‌ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിടുന്ന തദ്ദേശിയർക്കും പ്രവാസികൾക്കും കനത്ത ശിക്ഷ ലഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

യുഎഇയിലെ മലയാളികൾ അടക്കമുള്ളവർ അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ഇന്ത്യൻ എംബസിയോട് അടുത്ത വൃത്തങ്ങളും സൂചിപ്പിച്ചു.സൗദിയിലുള്ള ഖത്തറിന്റെ ഓഫിസുകൾ അടച്ചുകൊണ്ടിരിക്കുകയാണ്. ഉദ്യോഗസ്ഥർക്ക് രാജ്യം വിടാൻ 48 മണിക്കൂർ സാവകാശമാണ് സൗദി നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button