NattuvarthaLatest NewsNews

പുലാമന്തോൾ ടൗണിൽ മോഷണ പരമ്പര: ടൗണിലെ അഞ്ചു കടകൾ കുത്തിതുറന്ന് പണവും, മൊബൈലുകളും മോഷണം.

നിഷാദ് വെട്ടത്തൂർ
 
പുലാമന്തോൾ : ടൗണിൽ വിവിധ വ്യാപാരസ്ഥാപനങ്ങളിൽ തുടർച്ചയായ ദിവസങ്ങളിൽ നടന്ന മോഷണങ്ങൾ വ്യാപാരികളെ ആശങ്കയിലാഴ്ത്തി. ദിവസങ്ങളോളമായി ടൗണിലെ പെരിന്തൽമണ്ണ റോഡ്, കൊളത്തൂർ റോഡ്, പുഴ റോഡ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. പുലാമന്തോൾ ബസ് സ്റ്റാന്റിലെ പി.കെ മൊബൈൽസിൽ ഒരു ലക്ഷത്തിലേറെ വിലമതിക്കുന്ന മൊബൈൽ ഫോണുകളും കള്ളൻ മോഷ്ടിച്ചു.
 
ഫ്രണ്ട്‌സ് ചിക്കൻ സ്റ്റാളിലും,അൽ അമീൻ ചിക്കൻ സ്റ്റാളിലും 40000 രൂപയോളം നഷ്ടമായിട്ടുണ്ട്.
ഹോട്ടൽ സ്മാർട്ട് കുക്ക് ആൻഡ് ബാക്കറിയിൽ 15000 രൂപയും, സേവന ഫെർട്ടിലൈസറിൽ 2000 രൂപയും, കെ.പി ഉണക്ക മത്സ്യകടയിൽ നിന്നും 15000 രൂപയും, മോഷണം പോയിട്ടുണ്ട്. എന്നാൽ പെരിന്തൽമണ്ണ റോഡിലെ സ്മാർട്ട് കുക്ക് കോക്കറി ഷോപ്പിൽ കയറിയ മോഷ്ടാവിന്റെ ദൃശ്യം സി.സി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. ടൗണിൽ നിരന്തരമായി നടത്തുന്ന മോഷ്ടാവിനെ ഉടൻ പിടികൂടണമെന്ന് കാണിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി പുലാമന്തോൾ യൂണിറ്റ് പെരിന്തൽമണ്ണ പൊലിസിൽ പരാതി നൽകി.
 
പൊലിസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. വിവിധ കടകളിൽ വ്യത്യസ്ഥ ദിവസങ്ങളിലാണ് മോഷ്ടാവ് മോഷണം നടത്തിയത് എന്നതിനാൽ വരും ദിവസങ്ങളിലും മറ്റു കടകളിലും മോഷണം നടക്കുമോ എന്ന ആശങ്കയിലാണ് വ്യാപാരികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button