Latest NewsIndia

ആഭ്യന്തര വിമാനയാത്രയ്ക്ക് ചില പ്രത്യേക തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധമാക്കുന്നു

ന്യൂഡല്‍ഹി: മിക്ക കാര്യങ്ങള്‍ക്കും ഇന്ന് ആധാര്‍ നിര്‍ബന്ധമാണ്. അതുപോലെ ആഭ്യന്തര വിമാന യാത്രയ്ക്കും ആധാര്‍ നിര്‍ബന്ധമാക്കുകയാണ്. മൂന്നു മാസത്തിനുള്ളില്‍ തീരുമാനം എടുക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ടിക്കറ്റ് ബുക്കിംഗിന് ആധാര്‍, പാസ്‌പോര്‍ട്ട്, പാന്‍ എന്നിവയിലൊന്ന് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു.

ആധാര്‍ നിര്‍ബന്ധമാക്കുന്നതിലൂടെ പ്രശ്‌നക്കാരെ കണ്ടെത്താനും നിയന്ത്രിക്കാനും കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. യാത്ര നിരോധിക്കുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങളെ നാല് തരത്തില്‍ തിരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന് യാത്രക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

കുറ്റകൃത്യങ്ങളുടെ വലിപ്പം അനുസരിച്ചായിരിക്കും ഓരോരുത്തരെ തരംതിരിക്കുന്നത്. ഓരോ തട്ടിലുള്ള യാത്രക്കാര്‍ക്കും വിമാനത്തില്‍നിന്ന് പുറത്തിറങ്ങുന്നതിന് വ്യത്യസ്ഥ സമയങ്ങളും നിയശ്ചിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button