Latest NewsNewsIndia

പെന്‍ഷന് അര്‍ഹതയില്ലാത്ത വിമുക്തഭടന്‍മാര്‍ക്ക് നല്‍കുന്ന ആശ്വാസധനത്തിൽ വർദ്ധനവ്

തൃശ്ശൂര്‍: പെന്‍ഷന് അര്‍ഹതയില്ലാത്ത വിമുക്തഭടന്‍മാര്‍ക്ക് നല്‍കുന്ന ആശ്വാസധനത്തിൽ വർദ്ധനവ്. ആയിരം ആയിരുന്ന പെൻഷൻ തുക നാലായിരമാക്കി വർധിപ്പിച്ചു. ഇവരുടെ വിധവകള്‍ക്കും ഉയര്‍ന്ന തുക ലഭിക്കും. ഈ തുക 65 വയസു കഴിഞ്ഞവര്‍ക്കാണ് പിനോറി ഗ്രാന്റ് എന്ന പേരില്‍ നല്‍കി വന്നിരുന്നത്. ഏപ്രില്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണിത് നടപ്പാക്കിയത്. പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വര്‍ധനയ്ക്ക് അനുമതി നല്‍കി.

പെന്‍ഷന്‍ 15 വര്‍ഷം സേവനം ചെയ്ത പട്ടാളക്കാര്‍ക്കു മാത്രമാണ് ലഭിക്കുക. 15 കൊല്ലം തികയ്ക്കാതെ പല കാരണങ്ങള്‍ കൊണ്ട് സൈനികസേവനം അവസാനിപ്പിച്ചവരില്‍, 65 വയസു കഴിഞ്ഞവര്‍ക്കാണ് ആശ്വാസധനം നല്‍കുന്നത്. കൂടാതെ കുറെനാള്‍ മുമ്പ് ഒറ്റത്തവണ ഗ്രാന്റായി 30000 രൂപ അനുവദിച്ചിരുന്നു. 2011ല്‍ ഒറ്റത്തവണ ഗ്രാന്റ് അവസാനിപ്പിച്ച് മാസം തോറും 1000 രൂപ എന്ന രീതി ഏര്‍പ്പെടുത്തി. വാര്‍ഷികവരുമാനം 50000 രൂപ കവിയരുത്, മറ്റു പെന്‍ഷനുകള്‍ വാങ്ങാന്‍ പാടില്ല തുടങ്ങിയ വ്യവസ്ഥകള്‍ ഇതിനുണ്ട്. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button