Latest NewsNewsSportsGulf

അനാദരവ്; സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ടീം മാപ്പ് പറഞ്ഞു

റിയാദ്: സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ടീം മാപ്പ് പറഞ്ഞു. ലണ്ടന്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വിസമ്മതിച്ച സംഭവത്തിലാണ് മാപ്പ് പറഞ്ഞത്. ഭീകാക്രമണത്തില്‍ കൊല്ലപ്പെട്ടവരോടോ അവരുടെ കുടുംബാംഗങ്ങളോടോ സൗദി ടീം ബോധപൂര്‍വം അനാദരവ് കാണിച്ചിട്ടില്ല. ഭീകരാക്രമണത്തെയും തീവ്രവാദ പ്രവര്‍ത്തനങ്ങളെയും അപലപിക്കുന്നു. ഇരകളുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുച്ചേരുന്നുവെന്നും സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. ടീമിന്റെ നടപടി വിവാദമായ സാഹചര്യത്തിലാണ് ടീം മാപ്പ് പറഞ്ഞത്.

സൗദി കളിക്കാരുടെ നടപടിയെ ഒരു ഓസ്‌ട്രേലിയന്‍ എംപി വിമര്‍ശിച്ചിരുന്നു. ഭീകരാക്രമണത്തില്‍ മരിച്ചവരെ അനുസ്മരിച്ച് അഡ്‌ലെയ്ഡ് ഓവലില്‍ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിനിടെ ഓസ്‌ട്രേലിയന്‍ ടീം ഒരു മിനിറ്റ് മൗനം ആചരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button