Uncategorized

വളര്‍ത്തുനായകള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തി ഒരു രാജ്യം

 

ബെയ്ജിംഗ് : ജനസംഖ്യാനിയന്ത്രണത്തിന് ഒറ്റക്കുട്ടി നയം നടപ്പാക്കിയ രാജ്യമാണ് ചൈന. ദമ്പതിമാര്‍ക്ക് ഒന്നില്‍ കൂടുതല്‍ കുട്ടികള്‍ പാടില്ലെന്ന നയമാണ് ചൈനീസ് സര്‍ക്കാരിന്റേത്.  ഇതുപോലൊരു കര്‍ശന നിയമം കൂടി നടപ്പിലിലാക്കിയിരിക്കുകയാണ് കിഴക്കന്‍ ചൈനയിലെ ക്വിങ്ദാവോ നഗരം. വീട്ടുകാര്‍ ഒന്നില്‍ കൂടുതല്‍ നായ്ക്കളെ വളര്‍ത്തരുതെന്നാണ് ഈ നിയമം. നഗരത്തില്‍ വളര്‍ത്തുനായ്ക്കളുടെ ആക്രമണം വര്‍ധിച്ചതിനെ തുടര്‍ന്നാണ് നിയമം കര്‍ശനമാക്കിയത്. നിയമം തെറ്റിക്കുന്നവര്‍ക്ക് 20,000 രൂപ വരെ പിഴ ചുമത്താനാണ് തീരുമാനം.

ആദ്യഘട്ടമെന്ന നിലയില്‍ നിലവില്‍ ഒന്നിലധികം നായ്ക്കളെ വളര്‍ത്തുന്നവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി അവയെ പോറ്റാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ നായ്ക്കളെ പുതുതായി വളര്‍ത്തുന്നവര്‍ 3,800 രൂപ നല്‍കി നായ്ക്കളെ ഒറ്റത്തവണ രജിസ്‌ട്രേഷന് വിധേയമാക്കണം. ഇതോടൊപ്പം അവയുടെ മുഴുവന്‍ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള ഇലക്ട്രോണിക് തിരിച്ചറിയല്‍ കാര്‍ഡ് ധരിപ്പിച്ച് മുഴുവന്‍ സമയം കെട്ടിയിടുകയും വേണം.

നേരത്തെ ബെയ്ജിംഗ്, ഷാങ്ഹായി നഗരങ്ങളും സമാനമായ നിയമം നടപ്പിലാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button