CinemaMollywoodLatest NewsMovie SongsEntertainment

എല്ലാം പച്ചക്കള്ളം; ബാലതാരം ഗൗരവിന്‍റെ മാതാപിതാക്കള്‍ക്കെതിരെ നിര്‍മാതാവ്

 

‘കോലുമിട്ടായി’ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ബാലതാരം ഗൗരവ് മേനോന് പ്രതിഫലം ലഭിച്ചില്ലെന്ന പരാതിയില്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് രംഗത്ത്. തങ്ങളുടേത് ഒരു ചെറിയ ചിത്രമായിരുന്നെന്നും പ്രതിഫലമില്ലാതെ അഭിനയിക്കാമെന്ന മുന്‍ധാരണ പ്രകാരമാണ് ഗൗരവിനെ ചിത്രത്തില്‍ എടുത്തതെന്നും നിര്‍മാതാവ് അഭിജിത് വ്യക്തമാക്കി. സൗഹൃദത്തിന്റെ പേരിലുണ്ടായ സിനിമയാണ് കോലുമിട്ടായി. ഞാന്‍ വിദ്യാര്‍ഥിയായിരുന്ന സമയത്ത് നിര്‍മിച്ച സിനിമയായിരുന്നു അത്. എന്റെ സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും അകമഴിഞ്ഞ പിന്തുണയോടെയാണ് ഈ ചിത്രം ചെയ്തത്. ഗൗരവ് നല്ല നടനാണെന്നും എന്നാല്‍ മാതാപിതാക്കളാണ് പ്രശ്‌നങ്ങള്‍ വഷളാക്കുന്നതെന്നും അഭിജിത്ത് കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button