Latest NewsIndia

ട്രംപും മോദിയും തമ്മിലുള്ള കൂടിക്കാഴ്ച: നിര്‍ണായക ദിവസം പുറത്തുവിട്ടു

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള കൂടിക്കാഴ്ച ഉടന്‍. ഈ മാസം 25, 26 തീയതികളിലായി മോദി അമേരിക്കയിലെത്തും. ജൂണ്‍ 26-ന് പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും ചര്‍ച്ച നടത്തും.

ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയാണിത്. അതുകൊണ്ടുതന്നെ ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ചയാണിത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന് പുതിയ ദിശ നല്‍കുന്നതായിരിക്കും ഈ കൂടിക്കാഴ്ചയെന്നും വിലയിരുത്തുന്നു.

പാകിസ്താന്‍ കേന്ദ്രീകൃത തീവ്രവാദം മുഖ്യ അജണ്ടയാകുന്ന കൂടിക്കാഴ്ചയില്‍ എച്ച്-വണ്‍ ബി വിസയുമായി ബന്ധപ്പെട്ട വിഷയങ്ങളും ആണവവിതരണ സംഘത്തിലെ (എന്‍എസ്ജി)അംഗത്വ വിഷയവും ചര്‍ച്ചയാകും. ഇന്ത്യന്‍ വംശജര്‍ക്കെതിരായ ആക്രമണങ്ങളും ഇന്ത്യക്കാരായ തൊഴിലാളികളുടെ സുരക്ഷ എന്നിവയും മോദി ട്രംപിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button