Latest NewsNewsIndia

നാലു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു

ന്യൂഡല്‍ഹി: നാലുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. കഴിഞ്ഞ വ്യാഴാഴ്ച കിഴക്കന്‍ ഡല്‍ഹിയിലെ പാണ്ഡവ് നഗറിലായിരുന്നു സംഭവം. വഴിയോരത്ത് നിന്ന് പലഹാരം വാങ്ങാനായി പോയ നാലുവയസുകാരിയെയാണ് ഗോലു 24കാരനാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

പെണ്‍കുട്ടിയെ കാണുന്നില്ലെന്ന് പറഞ്ഞ് അമ്മ തിരക്കിയിറങ്ങിയപ്പോഴാണ് ഗോലു പെണ്‍കുട്ടിയെ സമീപത്തുള്ള സഞ്ചയ് തടാകത്തിനടുത്തേക്ക് കൂട്ടികൊണ്ടുപോയതായി പ്രദേശവാസികള്‍ ഇവരെ അറിയിച്ചത്.

തടാകക്കരയിലെത്തിയ അമ്മയും നാട്ടുകാരും ഗോലു പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് കാണുകയായിരുന്നു. പ്രകോപിതരായ ജനക്കൂട്ടം ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കുകളേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button