KeralaLatest News

ആരോപണങ്ങള്‍ നേരിട്ട സിപിഎം നേതാവ് തെറ്റുകള്‍ ഏറ്റുപറഞ്ഞ് ഗുരുവായൂരപ്പന് മുന്നില്‍

തൃശൂര്‍: ആരോപണങ്ങള്‍ നേരിട്ട സിപിഎം നേതാവ് ഗുരുവായൂര്‍ ആമ്പലനടയില്‍. ആഡംബര ജീവിതം നയിക്കുന്നുവെന്ന ആരോപണം നേരിട്ട ബംഗാളിലെ യുവ നേതാവ് ഋതബ്രത ബാനര്‍ജിയാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്.

ആഡംബര ജീവിതം നയിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നതിന്റെ പേരില്‍ ഋതബ്രത ബാനര്‍ജിയെ സിപിഎം മൂന്ന് മാസത്തേക്ക് സസ്പെന്റ് ചെയ്തിരുന്നു. പാര്‍ട്ടി നടപടിക്കിടെയാണ് സിപിഎം എംപി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയത്. ഗതാഗതം, ടൂറിസം, സാംസ്‌കാരികം എന്നിവ സംബന്ധിച്ച പാര്‍ലമെന്ററി കാര്യ സമിതി അംഗമായ ബാനര്‍ജി മറ്റംഗങ്ങളോടൊപ്പമാണ് ക്ഷേത്രത്തില്‍ തൊഴാനെത്തിയത്.

എം.പിയുടെ ക്ഷേത്ര ദര്‍ശനം പാര്‍ട്ടിക്ക് തലവേദനയായിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ പാര്‍ട്ടി എം.പിക്കെതിരെ ശക്തമായ വിമര്‍ശനമാണുയരുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button