KeralaNattuvarthaLatest NewsNews

വാർഡ് സഭാകേന്ദ്രവും മറ്റു വികസനപ്രവർത്തനങ്ങളുമായി ഒരു കൗൺസിലറുടെ മാതൃകാപരമായ മുന്നേറ്റം

പാലക്കാട്: പാലക്കാട് നഗരസഭയിലെ 42ാംവാർഡിൽ വാർഡ് സഭാ കേന്ദ്രം നിർമ്മിച്ച് മാതൃകയായിരിക്കുകയാണ് നഗരസഭയിലെ ബിജെപി കൗൺസിലർ പി. സാബു. നല്ല ഒരു ലൈബ്രറി, പോഡിയം അടക്കമുള്ള ഒരു ഹാൾ എന്നിവ കോൺക്രീറ്റ് ചെയ്ത് മനോഹരമായി ഇൻറീരിയർ ചെയ്ത ബിൽഡിംഗാണ്. സൗജന്യ PSC കോച്ചിംഗ് സെൻററും ഇവിടെ ഉണ്ടാവും. റഫറൻസിന് വേണ്ട പുസ്തകങ്ങൾ മുഴുവൻ സമാഹരിച്ചിട്ടുണ്ട്.

നാല് ഇരുമ്പ് കാലിൽ ഷീറ്റിട്ട് 15 ലക്ഷം MLA ഫണ്ടിൽ ബസ് സ്റ്റോപ്പ് ഉണ്ടാക്കി എന്ന് കൊട്ടിഘോഷിക്കുന്ന നാട്ടിൽ കേവലം 6 ലക്ഷം രൂപ ചിലവിലാണ് വാർഡ് സഭാ കേന്ദ്രം കോൺക്രീറ്റിൽ ഇൻറീരിയർ സഹിതം പൂർത്തീകരിക്കാൻ കൗൺസിലർ പി.സാബുവിന് കഴിഞ്ഞിരിക്കുന്നത്. അഴിമതി തൊട്ടു തീണ്ടാതെ പ്രവർത്തിച്ചാൽ അനുവദിക്കുന്ന തുക വികസന പ്രവർത്തനങ്ങൾക്ക് തികയുമെന്ന് തെളിയിക്കുന്നു ഈ ജനകീയ കൗൺസിലർ.

തനിക്ക് കിട്ടുന്ന ഹോണറേറിയം മുഴുവൻ വാർഡിലെ കുറച്ച് അഗതികൾക്ക് പെൻഷനായി നൽകുകയാണ് ഇദ്ദേഹം. വാർഡിലെ വീടില്ലാതെ കഴിഞ്ഞിരുന്ന ഒരു പാവപ്പെട്ട വ്യക്തിക്ക് സ്വന്തം ചിലവിൽ വീട് വച്ചു നൽകിയും സാബു മാതൃകയായി. ഈ വർഷം ഏറ്റവുമധികം വികസന പ്രവർത്തനങ്ങൾ വാർഡിൽ നടത്തിയ കൗൺസിലറും സാബുവാണ് . വാർഡിൽ നിയമവിരുദ്ധമായി പ്രവർത്തനമാരംഭിച്ച ബീവറേജസ് ഔട്ട് ലെറ്റ് ദിവസങ്ങളോളം തുടർച്ചയായി സമരം ചെയ്ത് ഇദ്ദേഹം പൂട്ടിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button