KeralaLatest News

കോവിഡ്: ആംബുലന്‍സില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്ത് കൗണ്‍സിലറായി ചുമതലയേറ്റ സി കെ മുബാറക് അന്തരിച്ചു

ഫലം വരുന്നതിന് മുന്‍പ് തന്നെ രോഗബാധിതനായിരുന്നു.

മലപ്പുറം: കൊവിഡിന് മുന്നില്‍ തളരാതെ പിപിഇ കിറ്റ് ധരിച്ച്‌ ആംബുലന്‍സില്‍ നിന്ന് സത്യപ്രതിജ്ഞ ചെയ്ത് കൗണ്‍സിലറായി ചുമതലയേറ്റ സി കെ മുബാറക് (61) അന്തരിച്ചു. വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സി കെ മുബാറക്ക് കൊവിഡ് ബാധിച്ച്‌ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടയിലായിരുന്നു ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്.

കുടുംബാംഗങ്ങളും ചടങ്ങിനെത്തിയിരുന്നു. ഭരണാധികാരി സി ആര്‍ മുരളീകൃഷ്ണന്‍ പി പി ഇ കിറ്റ് ധരിച്ച്‌ വാഹനത്തിന് സമീപമെത്തി പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയായിരുന്നു. ചടങ്ങിന് ശേഷം മുബാറക്ക് ആശുപത്രിയിലേക്ക് തിരികെ പോയി. തദ്ദേശ തെരഞ്ഞെടുപ്പില്‍ വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ 9-താം വാര്‍ഡായ മുടപ്പിലാശേരിയില്‍ നിന്ന് കടുത്ത മത്സരം നേരിട്ടാണ് ഇദ്ദേഹം വിജയം നേടിയത്. ഫലം വരുന്നതിന് മുന്‍പ് തന്നെ രോഗബാധിതനായിരുന്നു.

read also: അച്ഛൻ മരിച്ച പതിനാറുകാരിയെ സെക്സ് റാക്കറ്റിലെത്തിച്ച് അപ്പച്ചി : 200ലേറെ പേര്‍ പീഡനത്തിരയാക്കി

കൊവിഡും മറ്റ് അനാരോഗ്യങ്ങളും ആശുപത്രി കിടക്കയിലാക്കിയപ്പോഴും സത്യപ്രതിജ്ഞ ചൊല്ലി ചുമതല ഏല്‍ക്കണമെന്ന ദൃഢനിശ്ചയമാണ് ഇദ്ദേഹത്തെ വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയ പരിസരത്ത് നടന്ന ചടങ്ങിലെത്തിച്ചത്. ആരോഗ്യ പ്രശ്നങ്ങള്‍ രൂക്ഷമായതോടെ ശനിയാഴ്ച രാവിലെ വെന്റിലേറ്ററിലേക്ക് മാറ്റി. ഉച്ചക്ക് 12 മണിയോടെ മരിച്ചു. വെകുന്നേരം അഞ്ച് മണിക്ക് വാണിയമ്പലത്തെ സ്വവസതിയില്‍ എത്തിച്ച മൃതദേഹം കൊവിഡ് മാനദണ്ഡപ്രകാരം ഖബറടക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button