KeralaNewsBusiness

ഹോം സ്റ്റേ ബുക്കിംഗിൽ മുന്നേറി കേരളം

ജനങ്ങൾ കേരളത്തിലെ നിരവധി സ്ഥലങ്ങൾ ഹോം സ്റ്റേ ബുക്കിംഗിനായി തിരഞ്ഞെടുക്കുന്നുണ്ട്

കോവിഡ് പ്രതിസന്ധികൾ വിട്ടുമാറിയതോടെ രാജ്യത്ത് ഹോം സ്റ്റേ ബുക്കിംഗിന്റെ എണ്ണത്തിൽ വർദ്ധനവ്. മേക്ക് മൈ ട്രിപ്പ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഹോം സ്റ്റേകൾ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങളിൽ കേരളം മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. കൂടാതെ, കോവിഡിന് മുൻപ് ഉള്ള കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഹോം സ്റ്റേ ബുക്കിംഗിൽ സംസ്ഥാനത്ത് 40 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

ജനങ്ങൾ കേരളത്തിലെ നിരവധി സ്ഥലങ്ങൾ ഹോം സ്റ്റേ ബുക്കിംഗിനായി തിരഞ്ഞെടുക്കുന്നുണ്ട്. ഇതിൽ, വർക്കല, വയനാട് എന്നീ സ്ഥലങ്ങളിലാണ് ഹോം സ്റ്റേ ബുക്കിംഗ് ഏറ്റവും കൂടുതലായി നടന്നിട്ടുള്ളത്. ഹോസ്റ്റലുകൾ, അപ്പാർട്ട്മെന്റുകൾ, വില്ലകൾ എന്നിവയ്ക്ക് വേണ്ടിയാണ് ജനങ്ങൾ ഏറ്റവും കൂടുതൽ ഹോം സ്റ്റേ തിരയുന്നത്. ആദ്യ അഞ്ച് സംസ്ഥാനങ്ങളിൽ കേരളം ഇടം നേടിയതോടെ ഹോം സ്റ്റേ ബുക്കിംഗ് രംഗത്ത് വരും കാലയളവിൽ മികച്ച നേട്ടം കൈവരിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

Also Read: കണക്കു തീർത്ത് സൈന്യം: രാഹുൽ ഭട്ടിന്റെയും അമ്രീൻ ഭട്ടിന്റെയും കൊലയാളിയെ കൊന്നുതള്ളി

shortlink

Related Articles

Post Your Comments


Back to top button