KottayamKeralaNattuvarthaLatest NewsNews

ഹോം​സ്റ്റേ​യി​ൽ താ​മ​സി​ക്കാ​നെ​ത്തി​യ യു.​പി സ്വ​ദേ​ശി​യുടെ പ​ണ​വും ബാ​ഗും മോഷ്ടിച്ചു: യുവാവ് അറസ്റ്റിൽ

കു​മ​ര​കം ക​ണി​ച്ചാ​ട്ടു​ത​റ വീ​ട്ടി​ൽ അ​ല​ക്സി​നെ​(27)യാ​ണ്​ അറസ്റ്റ് ചെയ്തത്

കു​മ​ര​കം: ഹോം ​സ്റ്റേ​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേസിൽ യു​വാ​വ് പൊലീസ് പിടിയിൽ. കു​മ​ര​കം ക​ണി​ച്ചാ​ട്ടു​ത​റ വീ​ട്ടി​ൽ അ​ല​ക്സി​നെ​(27)യാ​ണ്​ അറസ്റ്റ് ചെയ്തത്. കു​മ​ര​കം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : വീട്ടമ്മ കാമുകനൊപ്പം 7വയസുകാരിയെ കൂട്ടി പോയി, ഇയാൾ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചു, മറ്റൊരാൾക്കൊപ്പം പോയപ്പോഴും പീഡനം

കു​മ​ര​ക​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോം​സ്റ്റേ​യി​ൽ താ​മ​സി​ക്കാ​നെ​ത്തി​യ യു.​പി സ്വ​ദേ​ശി​യാ​യ റി​ട്ട. മേ​ജ​റു​ടെ പ​ണ​വും ആ​ധാ​ർ​കാ​ർ​ഡും ക്രെ​ഡി​റ്റ് കാ​ർ​ഡും എ​ക്സ് സ​ർ​വി​സ് മെ​ൻ ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡും ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സും അ​ട​ങ്ങി​യ ബാ​ഗാ​ണ്​ ഇ​യാ​ൾ ഹോം ​സ്റ്റേ​യി​ലെ ജ​ന​ൽ​ത​ക​ർ​ത്ത് മോ​ഷ്ടി​ച്ച​ത്.

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ കു​മ​ര​കം പൊ​ലീ​സ് കേസെടുത്ത് അന്വേഷണം നടത്തവെ ഇ​ടു​ക്കി​യി​ൽ​ നി​ന്നാ​ണ് ഇയാൾ പി​ടി​യിലായ​ത്. കു​മ​ര​കം എ​സ്.​എ​ച്ച്.​ഒ എ.​എ​സ്. അ​ന്‍സ​ല്‍, എ​സ്.​ഐ​മാ​രാ​യ ഷാ​ജി, വി​നോ​ദ്, സി.​പി.​ഒ​മാ​രാ​യ അ​ഭി​ലാ​ഷ്, അ​നി​ൽ​കു​മാ​ർ, അ​മ്പാ​ടി, ക​ണ്ണ​നു​ണ്ണി, രാ​ജു, അ​നീ​ഷ്, അ​രു​ൺ, മ​നീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​ല​ക്സി​നെ പി​ടി​കൂ​ടി​യ​ത്. അറസ്റ്റിലായ പ്രതിയെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button