Latest NewsIndia

റോഡില്‍ നിന്നുള്ള യുവാവിന്റെ മീന്‍ പിടിത്തം വൈറലാകുന്നു

മുംബൈ : റോഡില്‍ നിന്നുള്ള യുവാവിന്റെ മീന്‍ പിടിത്തം വൈറലാകുന്നു. മുംബൈ സ്വദേശിയാണ് വെള്ളത്തില്‍ നിന്ന് മീന്‍ പിടിച്ചത്. മാധ്യമപ്രവര്‍ത്തകനായ തേജസ് മേത്തയാണ് ഈ ദൃശ്യം തന്റെ ക്യാമറയില്‍ പകര്‍ത്തിയത്. തന്റെ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തു. അതോടെ സംഭവം പുറംലോകമറിഞ്ഞു. റോഡിലെ മീന്‍ പിടുത്തം അങ്ങ് വൈറലാവുകയും ചെയ്തു.

മീന്‍ പിടിക്കാന്‍ വേണ്ടി വെള്ളത്തിലേക്കിറങ്ങിയതല്ല കക്ഷി. മഴ കനത്തപ്പോള്‍ വെള്ളം നിറഞ്ഞ റോഡിലൂടെ മീനിന്റെ സവാരി കണ്ടു. ആ അപൂര്‍വ്വമായി കണ്ട ചാകരയില്‍ മീന്‍ പിടിച്ചതാണ് കക്ഷി. കനത്ത മഴയെത്തുടര്‍ന്ന് മുംബൈ നഗരവും പരിസര പ്രദേശങ്ങളും വെള്ളത്തിലാണ്. കിഴക്കന്‍ മുംബൈയിലെ കാണ്ഡി വ്‌ലിയിലുള്ള താക്കൂര്‍ ഗ്രാമത്തിലെ റോഡുകള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്. ഇവിടെ നിന്നാണ് യുവാവ് മീന്‍ പിടിക്കുന്ന ദൃശ്യം തേജസിന്റ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button