CinemaMollywoodMovie SongsEntertainment

വിശ്വവിഖ്യാതരായ പയ്യന്മാരുടെ ഓഡിയോ റിലീസ് നടന്നു

 

നമ്മളെന്താടാ ഇങ്ങനെ…? എന്ന ചോദ്യവുമായി ചിരിയുടെ പൂരം തിയേറ്ററുകളില്‍ നിറയ്ക്കുവാന്‍ ഒരുങ്ങുന്ന വിശ്വവിഖ്യാതരായ പയ്യന്മാരുടെ ഓഡിയോ ലോഞ്ച് അതിഗംഭീരമായി നടന്നു.

ജൂണ്‍ 11 ഞായറാഴ്ച കൊച്ചി ഹോട്ടല്‍ BTH സരോവരത്തില്‍ താര സമ്പന്നമായ വേദിയില്‍ അജുവര്‍ഗ്ഗീസ് സേതുരാമന്‍ ഐപിഎസിന് നല്‍കി ഓഡിയോ റിലീസ് ചെയ്തു. വൈകുന്നേരം 5 മുതല്‍ 8 വരെ നടന്ന ചടങ്ങില്‍ അജുവിനൊപ്പം സുധി കോപ്പ, കെ കെ ഹരിദാസ് നന്ദന്‍ ഉണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു.

ഇതു നമ്മുടെ കഥ ” എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പ്രശസ്ത സംവിധായകൻ രാജേഷ് കണ്ണങ്കര രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് “വിശ്വവിഖ്യാതരായ പയ്യന്മാർ”.

ദീപക്, അജുവർഗ്ഗീസ്, ഭഗത് മാനുവൽ, മനോജ് കെ.ജയൻ, കണാരൻ ഹരീഷ്, സുധി കോപ്പ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആകുന്ന ചിത്രത്തിൽ പുതുമുഖം ലിമയാണ് നായിക. ചിത്രത്തിലെ മനോഹരമായ ഗാനങ്ങള്‍ക്ക് വരികള്‍ ഒരുക്കിയിരിക്കുന്നത് ശശീന്ദ്രന്‍ പയ്യോളിയും സന്തോഷ്‌ വര്‍മയുമാണ്.

വി ദിലീപിന്റെ കഥയെ അടിസ്ഥാനമാക്കി സംവിധായകന്‍ രാജേഷ് തന്നെയാണു ചിത്രത്തിനു തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത്. കീർത്തന പ്രൊഡക്ഷന്റെ ബാനറിൽ റെജിമോൻ കപ്പപറമ്പിലാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. കൊച്ചി വാഗമൺ, വയലാർ, പൊള്ളാച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തീകരിച്ച ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button