KeralaLatest NewsNews

താൻ കാണിച്ചത് വലിയ അബദ്ധം: നടന്‍ ടി.എസ് രാജുവിനോട് മാപ്പ് പറഞ്ഞ് അജു വര്‍ഗ്ഗീസ്

‘ദി ഷൊ മസ്റ്റ് ഗൊ ഓണ്‍’ എന്ന ടി.എസ്.രാജുവിന്റെ സിനമാ ഡയലോഗ് മനസില്‍ തങ്ങി നിറഞ്ഞിരുന്നു.

സിനിമ സീരിയൽ താരം ടി.എസ് രാജുവിനോട് മാപ്പ് പറഞ്ഞ് അജു വര്‍ഗ്ഗീസ്. ടി.എസ്.രാജു അന്തരിച്ചതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വ്യാജ വാര്‍ത്ത ഷെയര്‍ ചെയ്തതിനാണ് അജു വര്‍ഗീസ് മാപ്പ് ചോദിച്ചത്. താൻ കാണിച്ചത് വലിയ അബദ്ധമാണെന്നും വ്യാജ വാര്‍ത്ത ഷെയര്‍ ചെയ്തത് തെറ്റായിപ്പോയെന്നും അജു വര്‍ഗ്ഗീസ് ടി.എസ്.രാജുവിനോട് പറഞ്ഞു.

READ ALSO: 30 മിനിറ്റില്‍ അടിച്ചത് 43 തവണ, നാലാം ക്ലാസുകാരനു അധ്യാപികയുടെ ക്രൂരമര്‍ദ്ദനം

‘ദി ഷൊ മസ്റ്റ് ഗൊ ഓണ്‍’ എന്ന ടി.എസ്.രാജുവിന്റെ സിനമാ ഡയലോഗ് മനസില്‍ തങ്ങി നിറഞ്ഞിരുന്നു. അത് പറഞ്ഞ നടൻ മരിച്ചെന്ന് അറിഞ്ഞപ്പോള്‍ ഉള്ളില്‍ തട്ടിയാണ് പോസ്റ്റ് ഷെയര്‍ ചെയ്തു പോയതെന്നും അജു പറഞ്ഞു. ജോക്കർ സിനിമയിൽ സർക്കസ് മാനേജരായ കഥാപാത്രം പറയുന്ന ഡയലോഗ് ആയിരുന്നു അത്.

സോഷ്യല്‍ മീഡിയയില്‍ താൻ അന്തരിച്ചു എന്ന വ്യാജവാര്‍ത്ത പരന്നതിനു പിറകെ പ്രതികരണവുമായി ടി എസ് രാജു രംഗത്തെത്തിയിരുന്നു. ഞാൻ അന്തരിച്ചിട്ടില്ല, പൂര്‍ണ്ണ ആരോഗ്യവാനായി ഇരിക്കുകയാണെന്നായിരുന്നു ടി എസ് രാജു പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button