Latest NewsKeralaNews

ലഹരിമരുന്നു ഉള്ളില്‍ ചെന്ന് ആറാം ക്ലാസുകാരന്‍ അബോധാവസ്ഥയില്‍

കോട്ടയം: ലഹരിമരുന്നു ഉള്ളില്‍ ചെന്ന് ആറാം ക്ലാസുകാരന്‍ അബോധാവസ്ഥയില്‍. പനച്ചിക്കാട്ട് ആറാം ക്ലാസുകാരനെ കഞ്ചാവ് വില്‍പ്പന സംഘത്തില്‍ അംഗമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കുട്ടിക്ക് ലഹരിമരുന്നു നല്‍കിയത്. ലഹരിമരുന്നു കഴിച്ചു അബോധാവസ്ഥയിലായ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കാണു സംഭവം നടന്നത്. കുട്ടിയുടെ സുഹൃത്തിന്റെ പിതാവ് പരുത്തുംപാറ വെള്ളുത്തുരുത്തി സ്വദേശി അനില്‍കുമാര്‍ ഒളിവിലാണ്.

മകന്റെ കൂട്ടുകാരായ രണ്ടു കുട്ടികള്‍ അനില്‍കുമാറിന്റെ ക്ഷണത്തെത്തുടര്‍ന്നു അയാളുടെ വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവര്‍ക്കും ജ്യൂസും ഗുളികകളും നല്‍കി. ഒപ്പമുണ്ടായിരുന്ന കുട്ടി ഗുളിക കഴിക്കാന്‍ വിസമ്മതിച്ചതോടെ അസഭ്യം പറഞ്ഞ് കുട്ടിയെ അനില്‍കുമാര്‍വീട്ടില്‍ നിന്നും ഇറക്കിവിട്ടു. ഇതുകണ്ടു പേടിച്ചാണ് ആറാം ക്ലാസുകാരന്‍ ഗുളിക കഴിച്ചത്. തലകറങ്ങി മുറിക്കുള്ളില്‍ കുട്ടി വീണതോടെ അനില്‍കുമാര്‍ വീട് പൂട്ടി പുറത്തുപോയി.

തുടർന്ന് വൈകിട്ടു നാലിനു കുട്ടിയെ ഓട്ടോറിക്ഷയില്‍ കയറ്റി വീടിനുമുന്നില്‍ കൊണ്ടുവിട്ടു. ഈസമയം കുട്ടിയുടെ അച്ഛനും അമ്മയും വീട്ടിലുണ്ടായിരുന്നില്ല. വായില്‍നിന്നു നുരയും പതയും വന്നു വീട്ടുമുറ്റത്തു കിടന്ന കുട്ടിയെ അയല്‍വാസികള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തുടര്‍ന്നു കുട്ടിയുടെ പിതാവ് ചിങ്ങവനം പോലീസില്‍ പരാതി നല്‍കി.

ഇതിനിടെ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന 17 വയസുകാരനെ നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറി. ഇയാളെ ചോദ്യം ചെയ്‌തോടെയാണു വീര്യംകൂടിയ മയക്കുഗുളിക ഉപയോഗിച്ചു പലരെയും സംഘത്തിലേക്കു ചേര്‍ത്തതായി വിവരം ലഭിച്ചത്. മഞ്ഞനിറത്തിലുള്ള മയക്കുമരുന്ന് ഗുളികകള്‍ നല്‍കിയാണ് 17 വയസുകാരനെയും ഒപ്പംചേര്‍ത്തത്. ഒപ്പം കൂട്ടുന്ന കുട്ടികളെ ഉപയോഗിച്ചാണു പ്രതി കഞ്ചാവു കച്ചടവം നടത്തിയിരുന്നത്. പത്തിലേറെ കേസുകളില്‍ പ്രതിയാണ് അനില്‍കുമാറെന്ന് ചിങ്ങവനം എസ്.ഐ: അനൂപ് സി. നായര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button