Latest NewsIndia

പ്രധാനമന്ത്രി പലസ്തീനുമായുള്ള സുപ്രധാന കരാറില്‍ ഒപ്പുവെച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും പലസ്തീന്‍ കൃഷി മന്ത്രാലയവും തമ്മില്‍ സുപ്രധാന കരാറില്‍ ഒപ്പുവെച്ചു. കാര്‍ഷിക മേഖലയിലെ സഹകരണത്തിനുവേണ്ടിയുള്ള ധാരണാപത്രത്തിനാണ് തീരുമാനമായത്.

കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെയാണ് അനുമതി നല്‍കിയത്. 2017 മേയില്‍ പലസ്തീന്‍ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശന വേളയിലാണ് ധാരണാപത്രം ഒപ്പുവച്ചത്. കാര്‍ഷിക ഗവേഷണം, വെറ്റ്‌നറി, ഫലസ്തീനിലെ വെറ്റ്‌നറി സേവനങ്ങള്‍, മൃഗങ്ങളുടെ ആരോഗ്യം എന്നിവയില്‍ ശേഷി വര്‍ധിപ്പിക്കല്‍, ജലസേചനം, കാലാവസ്ഥാ വ്യതിയാനം എന്നീരംഗങ്ങളിലെ സഹകരണത്തിനാണ് ധാരണാപത്രം ലക്ഷ്യമിടുന്നത്.

സസ്യങ്ങളുടെയും മണ്ണിന്റെയും പോഷകഗുണം, സാനിറ്ററി, ഫൈറ്റോസാനിറ്ററി നിയമനിര്‍മാണങ്ങള്‍, സസ്യസംരക്ഷണം, മൃഗസംരക്ഷണം, ആധുനിക ജലസേചന സാങ്കേതിക വിദ്യകള്‍ തുടങ്ങിയവയില്‍ പരസ്പരം അനുഭവം പങ്കുവയ്ക്കല്‍, പരിശീലനം, ശേഷി വര്‍ധനവ് എന്നിവയും ധാരണാപത്രത്തിന്റെ പരിധിയില്‍വരും.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button