Latest NewsIndiaNews

കശ്മീരില്‍ തുടര്‍ച്ചയായി മൂന്ന് ഭീകരാക്രമണം : ഇന്ത്യന്‍ സൈന്യം തിരിച്ചടിയ്ക്കുന്നു

 

ശ്രീനഗര്‍ : കശ്മീരില്‍ തുടര്‍ച്ചയായി മൂന്ന് ഭീകരാക്രമണം. ആക്രമണത്തില്‍ ഒന്‍പത് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. സിആര്‍പിഎഫ് ക്യാമ്പിനുനേരെയാണ് ഭീകരാക്രമണം ഉണ്ടായത്. ദക്ഷിണകശ്മീര്‍ പുല്‍വാമ ജില്ലയിലെ ട്രാല്‍ പ്രദേശത്തായിരുന്നു ഭീകരാക്രമണം. ഇന്ത്യന്‍ സേനയും ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്. 24 മണിക്കൂറിനിടെ മൂന്നു ഭീകരാക്രമണങ്ങളാണു തുടര്‍ച്ചയായി കശ്മീരില്‍ ഉണ്ടായത്.

ഗ്രനേഡ് ആക്രമണമാണ് സിആര്‍പിഎഫ് ക്യാമ്പിനുനേരെ ഉണ്ടായതെന്നു സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സിആര്‍പിഎഫിന്റെ 180 ബറ്റാലിയനു നേര്‍ക്കായിരുന്നു ഭീകരര്‍ ഗ്രനേഡ് എറിഞ്ഞത്. ഒമ്പതു സൈനികര്‍ക്കു പരുക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭീകരര്‍ക്കായുള്ള തിരച്ചിലും ഏറ്റുമുട്ടലും നടക്കുന്നതായാണ് റിപ്പോര്‍ട്ട്.

 

അതേസമയം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുല്‍ മുജാഹിദീന്‍ ഏറ്റെടുത്തു. പുല്‍വാമ ജില്ലയിലെ പദ്ഗമ്പോറയിലും ഗ്രനേഡ് ആക്രമണമുണ്ടായി. ഇവിടെ പൊലീസ് സ്റ്റേഷനുനേരെയാണ് അക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. പസല്‍പോറ 22 രാഷ്ട്രീയ റൈഫിള്‍സ് ക്യാംപിനുനേരെ ഭീകരര്‍ വെടിയുതിര്‍ത്തു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button