Latest NewsNewsInternational

ഹോട്ടലില്‍ ഭീകരാക്രമണം : 14 പേര്‍ കൊല്ലപ്പെട്ടു

മൊഗാദിഷു: സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്കു പരിക്കേറ്റു. 20 ഓളം പേരെ ഭീകരര്‍ ബന്ദികളാക്കിയതായും വിവരമുണ്ട്. സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ വധിച്ചതായി പോലീസ് അറിയിച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം അല്‍ഖ്വയ്ദയുമായി ബന്ധമുള്ള അല്‍ഷബാബ് ഭീകര സംഘടന ഏറ്റെടുത്തിട്ടുണ്ട്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനത്തിലെത്തിയ ചാവേര്‍ ആദ്യം ഹോട്ടലിന്റെ ഗേറ്റില്‍ ഇടിച്ചുകയറ്റുകയായിരുന്നു. പിന്നാലെ സൈനിക വേഷത്തിലെത്തിയ ഭീകരര്‍ ഹോട്ടലിനുള്ളില്‍ പ്രവേശിച്ച് വെടിയുതിര്‍ത്തു.

shortlink

Post Your Comments


Back to top button