KeralaLatest NewsNews

മുസ്ലീം ലീഗ് ഓഫീസിനു നേരെ ബോംബേറ്

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയില്‍ മുസ്ലീം ലീഗിന്റെ ഓഫീസിനു നേരെ ബോംബേറ്. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. നിർമ്മാണത്തിലിരിക്കുന്ന ഓഫേസാണ് ഇത്.ആക്രമണത്തിന് പിന്നിൽ ആരെന്നു ഇതുവരെ അറിവായിട്ടില്ല.ആക്രമണത്തില്‍ കെട്ടിടത്തില്‍ കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവിടെ സംഘർഷം നില നിൽക്കുന്നുണ്ട്.കുറ്റ്യാടി തിരുവള്ളൂരിലും രണ്ടു ദിവസം മുൻപ് ലീഗ് ഓഫീസിനു നേരെ ബോംബേറ് ഉണ്ടായി.ആക്രമണത്തിനു ശേഷം പോലീസ് നിരീക്ഷണം ഇവിടെ ശക്തമാക്കിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button