Latest NewsNewsInternational

ഉപരോധത്തില്‍ പതറാതെ ഖത്തര്‍ : യു.എസുമായി 1200 കോടിയുടെ യുദ്ധവിമാന കരാര്‍

 

ദോഹ: സൗദി സഖ്യരാഷ്ട്രങ്ങളുടെ ഉപരോധത്തിലൊന്നും തങ്ങള്‍ പതറില്ലെന്ന് ഖത്തര്‍ വീണ്ടും തെളിയിച്ചിരിക്കുകയാണ്. അമേരിക്കയുമായി 1200 കോടിയുടെ എഫ്15 യുദ്ധവിമാന കരാറില്‍ കഴിഞ്ഞ ദിവസമാണ് ഖത്തര്‍ ഒപ്പുവെച്ചത്.

ഖത്തര്‍, ഭീകരവാദത്തെ പിന്തുണക്കുന്നുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വിമര്‍ശനം നടത്തിയതിന് പിന്നാലെയാണ് കരാര്‍ യഥാര്‍ത്ഥ്യമായിരിക്കുന്നത്.

യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാട്ടിസും ഖത്തര്‍ പ്രതിനിധിയും ചേര്‍ന്നാണ് കരാറില്‍ ഒപ്പുവെച്ചത്. 36 യുദ്ധ വിമാനങ്ങള്‍ അമേരിക്കയില്‍ നിന്ന് വാങ്ങുന്നതിനാണ് കരാറെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണം വര്‍ധിപ്പിക്കുമെന്ന് ബുധനാഴ്ച പെന്റഗണ്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.ഇസ്ലാമിക് സ്റ്റേറ്റിനെതിരായുള്ള പോരാട്ടത്തിന് എല്ലാ ഗള്‍ഫ് രാജ്യങ്ങളും മുന്‍ഗണന നല്‍കണം. ലക്ഷ്യം നേടിയെടുക്കുന്നതിനായി എല്ലാവരുമായും ചര്‍ച്ച നടത്തുമെന്നും പെന്റഗണ്‍ അറിയിച്ചു.

 

shortlink

Post Your Comments


Back to top button