KeralaLatest NewsNews

സംസ്ഥാനത്ത് ആറ് സ്വാശ്രയ നഴ്‌സിംഗ് കോളേജുകളുടെ അംഗീകാരം പിന്‍വലിയ്ക്കും : അംഗീകാരം നഷ്ടപ്പെട്ട കോളേജുകളുടെ ലിസ്റ്റ് ഇങ്ങനെ

 

തൃശ്ശൂര്‍: സംസ്ഥാനത്തെ ആറ് നഴ്‌സിംഗ് കോളേജുകളുടെ അംഗീകാരം പിന്‍വലിയ്ക്കാന്‍ തീരുമാനം . നഴ്‌സിങ് കോളേജുകള്‍ക്കെതിരെ  ആരോഗ്യ സര്‍കലാശാലയാണ് കര്‍ശന നടപടിയുമായി രംഗത്ത് വന്നിരിയ്ക്കുന്നത്. സര്‍കലാശാല നിഷ്‌കര്‍ഷിക്കുന്ന സൗകര്യങ്ങള്‍ ഇല്ലാത്ത ആറ് നഴ്സിങ് കോളേജുകളുടെ അംഗീകാരം പിന്‍ലിക്കാനാണ് തീരുമാനം. നാല് കോളേജുകളുടെ സീറ്റുകള്‍ വെട്ടിക്കുറയ്ക്കും. ഇതുമൂലം 300 ബി.എസ്.സി. നഴ്സിങ് സീറ്റുകള്‍ നഷ്ടപ്പെടും. സര്‍വകലാശാല ഗവേണിങ് കൗണ്‍സില്‍ യോഗമാണ് ഇത് തീരുമാനിച്ചത്.

അംഗീകാരം പിന്‍വലിച്ച കോളേജുകള്‍ക്ക് ഈ വര്‍ഷം പ്രവേശനം നടത്താന്‍ കഴിയില്ലെന്ന് സര്‍കലാശാലാ വൃത്തങ്ങള്‍ അറിയിച്ചു. സ്വാശ്രയ നഴ്സിങ് കോളേജുകളെക്കുറിച്ച് ഉയര്‍ന്ന പരാതികള്‍ അന്വേഷിക്കാനായി സര്‍കലാശാല നിയോഗിച്ച സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നഴ്സിങ് കോളേജിനോടു ചേര്‍ന്ന് കിടത്തിച്ചികിത്സക്ക് സൗകര്യമുള്ള ആസ്പത്രി വേണമെന്ന് സര്‍കലാശാലയും നഴ്സിങ് കൗണ്‍സിലും നിഷ്‌കര്‍ഷിക്കുന്നുണ്ട്. എന്നാല്‍, ആവശ്യമായതിന്റെ 20 ശതമാനം രോഗികളെപ്പോലും കിടത്തിച്ചികിത്സിക്കാന്‍ സൗകര്യമില്ലാത്ത കോളേജുകളുടെ അംഗീകാരമാണ് പിന്‍വലിക്കുന്നത്. 30 ശതമാനം വരെ രോഗികളെ കിടത്തിച്ചികിത്സിക്കാന്‍ സൗകര്യമില്ലാത്തവയുടെ സീറ്റുകളാണ് വെട്ടിക്കുറച്ചിരിക്കുന്നത്.

 

അംഗീകാരം പിന്‍വലിച്ച നഴ്സിങ് കോളേജുകള്‍

നഴ്സിങ് കോളേജ് ഓഫ് ഗുരു എഡ്യുക്കേഷണല് ട്രസ്റ്റ്, കോട്ടയം
തിയോഫിലസ് കോളേജ് ഓഫ് നഴ്സിങ്, കോട്ടയം
ഇന്ദിരാഗാന്ധി നഴ്സിങ് കോളേജ്, എറണാകുളം
മേഴ്സി കോളേജ് ഓഫ് നഴ്സിങ്, കൊട്ടാരക്കര
രുക്മിണി കോളേജ് ഓഫ് നഴ്സിങ്,വെള്ളറട, തിരുവനന്തപുരം
നൈറ്റിങ്ഗൈല് കോളേജ് ഓഫ് നഴ്സിങ്, നെടുമങ്ങാട്.

എരുമേലി അസീസി, കണ്ണൂര്‍ കനോഫ, കോഴഞ്ചേരി ഫയോനില്‍, പാലക്കാട് സെവന്‍ത്ഡേ എന്നീ കോളേജുകളുടെ സീറ്റുകളാണ് വെട്ടിക്കുറച്ചത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button