NattuvarthaLatest News

രക്തം നൽകൂ സമ്മാനം നേടൂ

മലപ്പുറം.

പെരിന്തൽമണ്ണ: രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ രക്തം നൽകുന്ന യുവ ജനസംഘടനകൾക്ക് പ്രോത്സാഹന തുക നൽകുന്നു.പെരിന്തൽമണ്ണ നഗരസഭാധ്യക്ഷൻ എം മുഹമ്മദ് സലീമാണ് തുക നൽകുന്നത്. ലോക രക്തദാന ദിവസം മുതൽ അടുത്ത മാസം 15 വരെയാണ് സമയപരിധി.

ഈ ദിവസങ്ങൾക്കുള്ളിൽ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ കൂടുതൽ രക്തദാനം നടത്തുന്ന സംഘടനക്ക് ഒന്നാം സമ്മാനമായി 25,000 രൂപയായിരിക്കും പ്രോത്സാഹന തുകയായി നൽകുക.  കൂടാതെ രണ്ടാം സ്ഥാനക്കാർക്ക് 10,000 രൂപയും, മൂന്നാം സ്ഥാനക്കാർക്ക് 5,000 രൂപയും നൽകുന്നുണ്ട്.

സംഭവം പുറത്തറിഞ്ഞതോടെ രക്തദാതാക്കൾക്കായുള്ള നെട്ടോട്ടത്തിലാണ് പല സംഘടനകളും. മത്സരത്തേക്കാൾ ജീവന് വില നൽകിയാണ് ബ്ലഡ് ഡോണേഴ്സ് കേരള രാപ്പകലില്ലാതെ രക്തദാതാക്കൾക്കായി നെട്ടോട്ടമോടുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button