KeralaLatest News

ദേശവിരുദ്ധ ചിത്രങ്ങള്‍ : സംവിധായകര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി : കശ്മീര്‍ വിഘടനവാദം, ജെഎന്‍യു പ്രശ്നം, രോഹിത് വെമുല വിഷയം എന്നിവ പ്രമേയമായ, കേന്ദ്ര സര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ച ചിത്രങ്ങളുടെ സംവിധായകര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. നേരത്തെ ഈ സിനിമകളുടെ പ്രദര്‍ശനം തടഞ്ഞതിനെതിരെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ രംഗത്ത് വന്നിരുന്നു.

അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേളയില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് അനുമതി തേടി സംവിധായകര്‍ക്ക് നേരിട്ട് ഹര്‍ജി നല്‍കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ കോടതി തള്ളിയത്. ചലച്ചിത്ര അക്കാദമിക്ക് മാത്രമാണ് ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കാനാകുക. വിഷയത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ ഹര്‍ജിക്കാര്‍ക്ക് സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. മുന്‍ എംപി സെബാസ്റ്റ്യന്‍ പോളിന്റെ മകന്‍ ഉള്‍പ്പെടെ പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട മൂന്ന് ചിത്രങ്ങളുടെ സംവിധായകരാണ് കോടതിയെ സമീപിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button