Latest NewsNewsBusiness

വീണ്ടും ബാങ്ക് ലയനം

 

ന്യൂഡല്‍ഹി: എസ്.ബി.ടി. ഉള്‍പ്പെടെയുള്ള അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐ. ഏറ്റെടുത്തതിനുപിന്നാലെ രണ്ടാംഘട്ട ബാങ്ക് ലയനവുമായി സര്‍ക്കാര്‍ മുന്നോട്ട്. കാനറാബാങ്ക്, ബാങ്ക് ഓഫ് ബറോഡ (ബി.ഒ.ബി.) എന്നിവയെക്കൊണ്ട് താരതമ്യേന ചെറിയ പൊതുമേഖലാ ബാങ്കുകളെ ഏറ്റെടുപ്പിക്കാനാണ് നീക്കം.

ഇതിന്റെ സാധ്യതകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നീതി ആയോഗിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇടപാടുകാര്‍ക്കും ജീവനക്കാര്‍ക്കും ബാങ്കുകള്‍ക്കും ഇത് ഗുണംചെയ്യില്ലെന്ന് ലയനത്തെ എതിര്‍ക്കുന്നവര്‍ പറയുന്നു.

ദേനാ ബാങ്ക്, വിജയ ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെ കനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയെക്കൊണ്ട് ഏറ്റെടുപ്പിക്കാനാണ് നീങ്ങുന്നത്. ബാങ്കുകളുമായി സര്‍ക്കാര്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. നഷ്ടം നേരിടുന്ന ബാങ്ക് ഓഫ് ഇന്ത്യയുടെ കാര്യം പിന്നീട് പരിഗണിക്കും. പഞ്ചാബ് നാഷണല്‍ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് എന്നിവയുമായി ഇതുവരെ ചര്‍ച്ചകള്‍ നടന്നിട്ടില്ല.

കഴിഞ്ഞദിവസംനടന്ന പൊതുമേഖലാ ബാങ്കുകളുടെ അവലോകനയോഗത്തിനുശേഷം ലയനവുമായി മുന്നോട്ടുപോകാന്‍തന്നെയാണ് ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കിയിരുന്നു. ഒരു മാസത്തിനകം ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നീതി ആയോഗിനോട് ആവശ്യപ്പെട്ടത്.

പൊതുമേഖലാബാങ്കുകളുടെ കിട്ടാക്കടത്തിന്റെ പ്രശ്നം ഉന്നയിച്ചാണ് ലയന പദ്ധതിയുമായി നീങ്ങുന്നത്. രാജ്യത്തെ ബാങ്കുകള്‍ക്ക് ഏഴുലക്ഷം കോടിയിലേറെ കിട്ടാക്കടമുള്ളതില്‍ ആറുലക്ഷം കോടിയും പൊതുമേഖലാ ബാങ്കുകള്‍ക്കാണ്. വലിയ സ്ഥാപനങ്ങളായി മാറിക്കഴിയുമ്പോള്‍ ഭാവിയിലുണ്ടാകുന്ന പ്രശ്നങ്ങളെ നേരിടാന്‍ കാര്യക്ഷമതയുണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button