GeneralYoga

ദഹനപ്രക്രിയയ്ക്ക് യോഗ ഉത്തമം

നിത്യജീവിതത്തില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നായി മാറിയിരിക്കുന്നു യോഗ. തിരക്കറിയ ജീവിതത്തില്‍ നാം നേരിടേണ്ടി വരുന്ന മാനസ്സിക പിരിമുറുക്കങ്ങള്‍ക്കും വിരസതയ്ക്കുമൊക്കെ ഔഷധമായി യോഗ വര്‍ത്തിക്കുന്നു. യോഗ ശീലിക്കുമ്പോള്‍ മനസിനും ശരീരത്തിനും ഒരുപോലെ ഉന്‍മേഷം ലഭിക്കുന്നു. യോഗയുടെ മറ്റ് ടില ഗുണങ്ങളും അറിയാം…

* യോഗ സ്ഥിരമായി ചെയ്യുന്നത് ദഹന പ്രക്രിയയ്ക്ക് സഹായിക്കും.

* യോഗ നമ്മുടെ ശരീരത്തിലെ വിഷത്തെ പുറത്തുവിടുകയും പ്രതിരോധശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

* ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കുന്നു. കൂടാതെ മുഖക്കുരു, അകാല വാര്‍ദ്ധക്യം എന്നിങ്ങനെ നമ്മുടെ ശരീരത്തിനുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് യോഗമൂലം പരിഹാരമുണ്ടാകുന്നു.

* യോഗ മാനസിക പിരുമുറുക്കം കുറയുന്നതിന് സഹായിക്കുന്നു.

* യോഗ മസിലിന് നല്ല അയവും നമ്മുടെ കരുത്ത്, സ്റ്റാമിന എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

* നിരന്തരം യോഗ ചെയ്യുന്നതു മൂലം ബ്ലഡ് പ്രഷര്‍ കുറയുന്നു.

* യോഗ ചെയുന്നതു നമ്മുടെ ശരീരത്തിലെ കൊളസ്‌ട്രോള്‍ ലെവല്‍ കുറയുന്നതിന് സഹായിക്കുന്നു.

* ശ്വസനേന്ദ്രിയങ്ങളെ സംബദ്ധിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകും.

* ദിവസവും യോഗ ചെയുന്നത് മനസിനെ നിയന്ത്രിക്കുന്നതിനു സഹായിക്കും

* യോഗ സ്വഭാവരൂപീകരണത്തിനും പ്രധാനപങ്ക് വഹിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button