Reader's Corner

കേരളത്തിന്‍റെ കുറ്റാന്വേഷണചരിത്രം

അധികാരവും ശിക്ഷയും കാലാകാലമായി ഇവിടെ നിലവിലുള്ള ഒന്ന് തന്നെയാണ്. ധര്‍മ്മത്തെയും നീതിയും സംരക്ഷിക്കുന്നതിനായി പല കൃതികളും ഇവിടെ രചിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ തെളിവുകളാണ് മനുവും കൗടില്യനും ചാണക്യനുമൊക്കെ രചിച്ച സംഹിതകൾ. ഇന്ന് നാം അനുഭവിക്കുന്ന സംരക്ഷണവും നിർഭയത്വവുമെല്ലാം നൂറ്റാണ്ടുകളിലൂടെ ഭരണാധികാരികൾ ജനനന്മയ്ക്കു വേണ്ടി രൂപപ്പെടുത്തിയ നീതിന്യായവ്യവസ്ഥകളുടെ പരിണിതഫലമാണ്.

കേസുകള്‍ക്ക് എപ്പോഴും വേണ്ടത് തെളിവുകളാണ്. തെളിവില്ലാതെ കുറ്റവാളികളെ ശിക്ഷികാന്‍ പറ്റില്ല. പ്രമാദമായകേസുകളിൽ പ്രതിയെ കണ്ടെത്തുന്നതോടെ പൊതുജനത്തിനും മാധ്യമങ്ങൾക്കും തൃപ്തിയാകും. അതുവരെ മാധ്യമ കോളിളക്കങ്ങള്‍ ഉണ്ടാക്കുകയും അത് കഴിഞ്ഞാല്‍ പിന്നെ കേസ് ഒന്ന് ഓര്‍ക്കാന്‍ വിധിയുടെ തലം എത്തണം. ഇവിടെ പോലീസിന്‍റെ ഏറ്റവും ശ്രമകരമായ ജോലിയാണ് ലഭിച്ച തെളിവുകളെ കുറ്റവാളിയുമായി ബന്ധിപ്പിച്ച് അവനെ നിയമപീഠത്തിനു മുന്നിലെത്തിക്കുക എന്നത്. കേസന്വേഷണം വിജയകരമാകുന്നത് അപ്പോഴാണ്. ഇവിടെ പാളിച്ചകൾ സംഭവിച്ചാൽ പ്രതിക്ക് രക്ഷപ്പെടാം. സാധാരണക്കാർക്ക് പരിചിതമല്ലാത്ത ഇത്തരം കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകമാണ് കേരളത്തിന്‍റെ കുറ്റാന്വേഷണചരിത്രം.

കേരളത്തിലെ പ്രശസ്തനായ ഫോറൻസിക് സർജനും കേരള പോലിസിലെ മെഡിക്കോ ലീഗൽ അഡൈ്വസറുമായ ഡോ. ബി. ഉമാദത്തനാണ് കേരളപോലീസിന്‍റെയും കേരളത്തിലെ കുറ്റാന്വേഷണത്തിന്‍റെയും ചരിത്രം പറയുന്ന കേരളത്തിന്‍റെ കുറ്റാന്വേഷണചരിത്രം എന്ന പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. അദ്ദേഹത്തിനു ഒരു പോലീസ് സർജന്റെ ഓർമക്കുറിപ്പുകൾ, കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രം തുടങ്ങിയ പുസ്തകങ്ങളുണ്ട്.

കുറ്റാന്വേഷണത്തിലെ അവിഭാജ്യഘടകങ്ങളായ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി, രാസപരിശോധനാ ലബോറട്ടറി, വിരലടയാള ബ്യൂറോ, ഫോറൻസിക് മെഡിസിൻ എന്നീ സ്ഥാപനങ്ങളെക്കുറിച്ചും തിരുവിതാംകൂറിന്‍റെയും കൊച്ചിയുടെയും മലബാറിന്റെയും ചരിത്രത്തെകുറിച്ചും സംക്ഷിപ്തമായി ഈ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.

bk_prev_9141

bk_9141

shortlink

Related Articles

Post Your Comments

Related Articles


Back to top button