KeralaLatest NewsNews

മദ്യലഹരിയില്‍ ആഡംബരക്കാറില്‍ അതിവേഗം പാഞ്ഞ യുവാവ് പിടിയില്‍

 

കൊച്ചി: മദ്യലഹരിയില്‍ ആഡംബര കാറില്‍ അതിവേഗം പാഞ്ഞ യുവാവ് പൊലീസിന്റെ വലയിലായി . മദ്യലഹരിയില്‍ കാറോടിച്ച് തിരക്കേറിയ റോഡില്‍ പരിഭ്രാന്തി പടര്‍ത്തിയ യുവാവിനെ ഒടുവില്‍ നാട്ടുകാരാണ് നാട്ടുകാര്‍ പിടികൂടി നാല് വാഹനങ്ങളില്‍ ഇടിച്ചശേഷം നിര്‍ത്താതെ പോയ ആഡംബര കാര്‍ ഒടുവില്‍ കാനയില്‍ വീണു. കാര്‍ ഓടിച്ച തേവര സ്വദേശി സന്തോഷിനെ (34) നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു.

വൈകീട്ട് ഏഴോടെ തേവര റോഡിലാണ് സംഭവം. തേവര എസ്.എച്ച് കോളജ് ഭാഗത്തുനിന്ന് തേവര ജങ്ഷനിലേക്ക് വരുകയായിരുന്ന കാക്കനാട് സ്വദേശി മിലന്‍ ജലീലിന്റെ കാറിലാണ് എതിരെ വന്ന ആഡംബര കാര്‍ ആദ്യം ഇടിച്ചത്. ഇടിയില്‍ മിലന്‍ ജലീലിന്റെ കാര്‍ ടയറിന്റെ വീല്‍കപ്പ് ഊരിത്തെറിച്ചു. കാര്‍ റോഡരികിലൊതുക്കി ഒരു ബൈക്ക് യാത്രികന്റെ സഹായത്തോടെ ജലീല്‍ അപകടമുണ്ടാക്കിയ കാറിനെ പിന്തുടര്‍ന്നു.എന്നാല്‍, കാര്‍ നിര്‍ത്താതെ പാഞ്ഞു. പായുന്നതിനിടെ വഴിയരികില്‍ നിര്‍ത്തിയ ബൈക്കില്‍ ഇരിക്കുകയായിരുന്നയാളെയും ഒപ്പമുണ്ടായിരുന്ന രണ്ടുവയസ്സുള്ള കുഞ്ഞിനെയും ഇടിച്ചിട്ടു. ഇതിനിടെ, കാറിന്റെ ഒരു ടയര്‍ പഞ്ചറായി. എന്നിട്ടും ചക്കാലക്കല്‍ ജങ്ഷനില്‍ ഒരു കാറിലും ബൈക്കിലും ഇടിച്ചു. ഒടുവില്‍ ടയര്‍ കാനയില്‍ കുടുങ്ങിയതോടെയാണ് കാര്‍ നിന്നത്.

കാറിന്റെ മുന്‍സീറ്റില്‍ ഒരാള്‍ കൂടിയുണ്ടായിരുന്നു. അപകടത്തില്‍പെട്ടവര്‍ കേസിന് പോകുന്നില്ലെന്നും നഷ്ടപരിഹാരം ലഭിച്ചാല്‍ മതിയെന്നും അറിയിച്ചതിനാല്‍, മദ്യപിച്ച് വാഹനമോടിച്ചതിന് മാത്രമാണ് ഇയാള്‍ക്കെതിരെ കേസെടുത്തതെന്ന് സൗത്ത് പൊലീസ് അറിയിച്ചു.

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button