Latest NewsNewsGulf

ദുബായിൽ വാഹനാപകടത്തില്‍ പരുക്കേറ്റ തൃശൂര്‍ സ്വദേശിക്ക് നാലു കോടി രൂപ നഷ്ടപരിഹാരം

ദുബായ്: വാഹന അപകടത്തില്‍ പരുക്കേറ്റ തൃശൂര്‍ സ്വദേശിക്ക് 22 ലക്ഷം ദിര്‍ഹം (ഏകദേശം നാലു കോടി രൂപ) നഷ്ടപരിഹാരം നൽകാനുള്ള ദുബായ് കോടതിയുടെ അപ്പീല്‍ വിധി ശരി വെച്ച് സുപ്രീം കോടതി. തൃശൂര്‍ ചേങ്ങാലൂര്‍ സ്വദേശി കുഞ്ഞു വറീതിന്‍റെ മകന്‍ ആന്‍റണി കൊക്കാടനാണ് നഷ്ടപരിഹാരം നൽകാൻ വിധിയായിരിക്കുന്നത്.

2015 ൽ ദുബായിലുള്ള ട്രേഡിങ് കമ്പനിയില്‍ സെയില്‍സ് റെപ്രസന്‍റേറ്റീവ് ആയി ജോലി ചെയ്യുമ്പോൾ അറബ് വംശജൻ ഓടിച്ച വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പരുക്കേറ്റ ആന്‍റണിയെ ആദ്യം ഉമ്മുല്‍ ഖുവൈന്‍ ആശുപത്രിയിലും പിന്നീട് ദുബായ് റാഷിദിയ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് തുടർചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്‌തു.

30 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് അറബു വംശജനെയും ഇന്‍ഷുറന്‍സ് കമ്പനിയേയും പ്രതി ചേര്‍ത്ത് ദുബായ് കോടതിയിൽ കേസ് നല്‍കി. കേസ് നടക്കുമ്പോൾ ആന്‍റണിയുടെ ഭാഗത്ത് തെറ്റുണ്ടന്നു വാദിച്ചു കൊണ്ട് അറബ് വംശജന്‍ അനുകൂലവിധി നേടിയെടുക്കാൻ ശ്രമിച്ചെങ്കിലും കോടതി ആന്‍റണിയെ കുറ്റവിമുക്തനാക്കി. തുടർന്ന് സിവില്‍ കോടതി നാല് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം വിധിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ കേസില്‍ കോടതി ചെലവടക്കം 22 ലക്ഷം ദിര്‍ഹം ആന്റണിക്ക് നല്‍കാന്‍ സുപ്രീം കോടതി വിധിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button