KeralaNattuvarthaLatest NewsNews

കണ്ണൂരിൽ ജീപ്പും കാറും കൂട്ടിയിടിച്ച് അപകടം

കണ്ണൂർ: മട്ടന്നൂർ നെടുവോട് കുന്നിൻ കെ.എസ്.ഇ.ബിയുടെ ജീപ്പും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. കൂത്തുപറമ്പിൽ നിന്നും വന്ന കാറും മട്ടന്നൂരിൽ നിന്നും പോകുകയായിരുന്ന ജീപ്പും കൂട്ടിയിടിച്ചാണ് അപകടം നടന്നത്.

കാഞ്ഞിരോട് കെ.എസ്.ഇ.ബി സെക്ഷനിലെ ജീപ്പ് ഡ്രൈവർ വേലായുധൻ (52),വർക്കർ മാച്ചേരിയിലെ ചന്ദ്രൻ (31),കാർ ഡ്രൈവർ മാതമംഗലം ഏര്യത്തെ മുരളീധരൻ (47)എന്നിവർക്കാണ് പരിക്കേറ്റത്.ജീപ്പ് ഡ്രൈവർ വേലായുധൻറ്റെ പരിക്ക് ഗുരുതരമാണ്. അദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബിനിൽ കണ്ണൂർ

shortlink

Related Articles

Post Your Comments

Related Articles


Back to top button